-->
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ചെന്ന 23-കാരി നല്‍കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങൾ. ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെനി നൈനാനും ഉണ്ടായിരുന്നെന്നും പരാതിക്കാരി പറയുന്നു.
ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ഒരു മുറിയിലേക്ക് കടന്നപ്പോള്‍ ഒന്നും സംസാരിക്കുകപോലും ചെയ്യാതെ രാഹുല്‍ ബലം പ്രയോഗിച്ച് താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെന്നും താന്‍ തയ്യാറല്ലെന്നും സമയം ആവശ്യമാണെന്നും വ്യക്തമായി പറഞ്ഞ് എതിര്‍പ്പറിയിച്ചതോടെ വിവാഹം കഴിക്കാന്‍ പോകുന്ന 'കമിതാക്കള്‍ക്കിടയില്‍' അത്തരം അടുപ്പം സ്വാഭാവികമാണെന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
കെ പി സി സി അധ്യക്ഷൻ സണ്ണിജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കും യുവതി പരാതി നൽകിയിരിക്കുകയാണ്. കെ പി സി സി അധ്യക്ഷൻ പരാതി പൊലീസ് മേധാവിക്ക് കൈമാറിയതോടെ രാഹുലിനെ കോൺഗ്രസ് നേതൃത്വം പൂർണാമായും കയ്യൊഴിഞ്ഞുവെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ കടുത്ത നടപടിയിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നേക്കും. പാലക്കാട് എം എൽ എ സ്ഥാനത്തുനിന്നും രാജിവെപ്പിച്ച് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.