Sunday, March 15, 2026 Last Updated 13 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 11.47 AM

' സാമുദായിക തുല്യത നിലവില്‍ സ്വപ്‌നങ്ങളില്‍ മാത്രം' ; കുറിപ്പുമായി മീനാക്ഷി

actress, about
photo-www.facebook.com/meenakshiactressofficial

സാമുദായിക തുല്യത നിലവില്‍ സ്വപ്‌നങ്ങളില്‍ മാത്രമെന്ന് യുവനടി മീനാക്ഷി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മീനാക്ഷി തന്റെ അഭിപ്രായം പങ്കുവച്ചത്. ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവരെക്കാള്‍ ഉയര്‍ന്നതെന്ന് സമൂഹത്തില്‍ കണക്കാക്കിപ്പോരുന്ന സമുദായം മുതല്‍ മുകളിലേയ്ക്കാണെന്നും അല്ലാതെ ഓരോ സമുദായവും അവര്‍ക്ക് താഴെയുളളതെന്ന് കരുതപ്പെടുന്ന സമുദായത്തെക്കാള്‍ താഴേത്തട്ടില്‍ നിന്നുളള സാമുദായികമായ തുല്യത ആഗ്രഹിക്കില്ലെന്നും മീനാക്ഷി കുറിച്ചു.

മീനാക്ഷിയുടെ കുറിപ്പ്:

'ചോദ്യം സാമുദായികമായ തുല്യത ( എല്ലാ മതത്തിലും ഉൾപ്പെടെ) സാധ്യമാണോ ...ആദ്യമെ പറയട്ടെ പാഠപുസ്തകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടർച്ചയായി ആയിരിക്കാം ഈ ചോദ്യവും ... പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് ഇതിൻ്റെ ഉത്തരം രസകരമായ ഒന്നു കൂടിയാണ് ... ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവർക്ക് തൊട്ടു മുകളിലെന്ന് കരുതുന്ന സമുദായം തൊട്ടു മുകളിലേയ്ക്കാണ് ...അല്ലാതെ ഓരോ സമുദായവും അവർക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായം തൊട്ട് താഴേയ്ക്കുമല്ല ... അതു കൊണ്ട് തന്നെ തുല്യത നിലവിൽ സ്വപ്നങ്ങളിൽ മാത്രമാണ് നിലനില്ക്കുന്നത് ... പക്ഷെ പുതു തലമുറയിൽ ഇതിൻ്റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന സന്തോഷവുമുണ്ട്...'.

Ads by Google
Ads by Google
LATEST NEWS
TRENDING NOW