Sunday, March 15, 2026 Last Updated 45 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 11.40 AM

ഹണിമൂണ്‍ ആഘോഷത്തിനിടെ പങ്കുവച്ച ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് സദാചാര കമന്റുകള്‍; കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് വിമര്‍ശകരുടെ വായടപ്പിച്ച് മീര നന്ദന്‍

shuts, with
photo-www.instagram.com/nandan_meera/

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീര നന്ദന്‍. കഴിഞ്ഞ ദിവസം ഭര്‍ത്താവ് ശ്രീജുവിനൊപ്പമുളള ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മീര നന്ദന്‍ പങ്കുവച്ചിരുന്നു. പിന്നാലെ മീരയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

സദാചാര ആക്രമണത്തിനിടെ വീണ്ടും അതേ ഗെറ്റപ്പിലുളള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് മീര നന്ദന്‍. താരം പങ്കുവച്ച പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കിഴക്കന്‍ ആഫ്രിക്കയിലെ സീഷെല്‍സ് ദ്വീപിലാണ് മീര നന്ദനും ഭര്‍ത്താവ് ശ്രീജുവും ഹണിമൂണ്‍ ആഘോഷിക്കാനെത്തിയത്. ബീച്ചില്‍ നിന്നുളള ചിത്രങ്ങളില്‍ ഗ്ലാമറസായ വേഷമായിരുന്നു മീര ധരിച്ചത്. പോസ്റ്റിനു താഴെ വിമര്‍ശന കമന്റുകളുമായി ഒരു വിഭാഗം എത്തി. ഇതിന് പിന്നാലെയാണ് അതേ ഗെറ്റപ്പിലുളള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മീര നന്ദന്‍ മറുപടി നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW