Sunday, March 15, 2026 Last Updated 55 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 01.52 PM

'നീ ജനിച്ച ദിവസം, ലോകത്തിലെ ഏറ്റവും അമൂല്യമായ നിധി എനിക്ക് ലഭിച്ചുവെന്ന് ഞാന്‍ മനസ്സിലാക്കി' ; കുഞ്ഞാറ്റയ്ക്ക് പിറന്നാള്‍ ആശംസിച്ച് ഉര്‍വശി

actress, birthday
photo-www.instagram.com/therealurvasi/

മകള്‍ കുഞ്ഞാറ്റയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി ഉര്‍വശി. കുഞ്ഞാറ്റയ്‌ക്കൊപ്പമുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

' എന്റെ സുന്ദരിയായ മകള്‍ക്ക് ജന്മദിനാശംസകള്‍. നീ ജനിച്ച ദിവസം, ലോകത്തിലെ ഏറ്റവും അമൂല്യമായ നിധി എനിക്ക് ലഭിച്ചുവെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്നാണ് ഉര്‍വശിയുടെ വാക്കുകള്‍.

ഉര്‍വശിയുടെയും നടന്‍ മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്നു വിളിപ്പേരുളള തേജലക്ഷ്മി. ' സുന്ദരിയായവള്‍ സ്‌റ്റെല്ല' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കുഞ്ഞാറ്റ. സര്‍ജാനോ ഖാലിദാണ് ചിത്രത്തിലെ നായകന്‍. നവാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW