Sunday, March 15, 2026 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 01.15 PM

സാമന്തയും രാജ് നിദിമോരുവും വിവാഹിതരായി? റിപ്പോര്‍ട്ട്

marriage

നടി സാമന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ വെച്ചാണ് വിവാഹം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്.

ചുവന്ന സാരിയിലാണ് സാമന്ത വിവാഹത്തിനെത്തിയത്. 30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമന്തയും രാജും ഉടന്‍ വിവാഹിതരാകുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു. രാജിന്റെ ആദ്യഭാര്യ ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022ല്‍ വേര്‍പിരിഞ്ഞിരുന്നു.

സാമന്തയും രാജും പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രാജിനൊപ്പമുളള ചിത്രങ്ങള്‍ സാമന്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു.

തെലുങ്ക് നടന്‍ നാഗ ചൈതന്യയാണ് സാമന്തയുടെ ആദ്യപങ്കാളി. നാലുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW