Sunday, March 15, 2026 Last Updated 52 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 12.12 PM

' കഞ്ചാവ് വലിച്ചു, എട്ട് മണിക്കൂര്‍ നിര്‍ത്താതെ ചിരിച്ചു' ; അനുഭവം പങ്കുവച്ച് അനുപം ഖേര്‍

the, trying

ജീവിതത്തില്‍ ആദ്യമായി കഞ്ചാവ് വലിച്ചതിന്റെ ഓര്‍മകള്‍ പങ്കുവച്ച് നടന്‍ അനുപം ഖേര്‍. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോഴായിരുന്നു അനുപം ഖേര്‍ ആദ്യമായി കഞ്ചാവ് വലിക്കുന്നതും ബാംഗ് കുടിക്കുന്നതുമെല്ലാം. അണ്‍ഫില്‍റ്റേര്‍ഡ് ബൈ സംദിഷിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുപം ഖേര്‍ തന്റെ കോളേജ് കാലത്തെ ഓര്‍മകള്‍ പങ്കിട്ടത്.

''രണ്ട് പുകയെടുത്തുവെന്നാണ് തോന്നുന്നത്. എന്നിട്ട് ഞാന്‍ ആകാശത്തേക്ക് നോക്കിയിരുന്നു. ആ സമയം എയര്‍പോര്‍ട്ടില്‍ നിന്നുമൊരു വിമാനം ടേക്ക് ഓഫ് ആയിട്ടുണ്ടായിരുന്നു. ഞാന്‍ അതും നോക്കിയിരുന്നു. അത് ആകാശത്തൊരു കുഞ്ഞ് പൊട്ടാകുന്നത് വരെ ഞാന്‍ നോക്കിയിരുന്നു. മിക്കവാറും അത് എയര്‍പ്പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നത് വരെ ഞാന്‍ ആകാശത്തേക്ക് നോക്കിയിരുന്നുണ്ടാകും എന്നാണ്. എനിക്ക് വട്ടായതുപോലെയായിരുന്നു. അതേ ദിവസം തന്നെ കാറില്‍ കയറി ഇരുന്നപ്പോള്‍ എനിക്ക് തോന്നിയത് റോഡ് ഓടുന്നതു പോലെയാണ്'' അനുപം ഖേര്‍ പറയുന്നു.

സമാനമായിരുന്നു ബാംഗ് കുടിച്ചപ്പോഴുള്ള അനുഭവവുമെന്നാണ് അനുപം ഖേര്‍ പറയുന്നത്. ''ഞാന്‍ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്. പക്ഷെ ഇനിയൊരിക്കലും കുടിക്കത്തില്ല. കാരണം ഞാന്‍ എട്ട് മണിക്കൂറാണ് നിര്‍ത്താതെ ചിരിച്ചത്'' എന്നാണ് ബാംഗ് കുടിച്ചതിനെക്കുറിച്ച് അനുപം ഖേര്‍ പറയുന്നത്. അന്ന് ബാംഗ് കുടിച്ച് ശേഷം തന്റെ കൂട്ടുകാര്‍ ഹോസ്റ്റലിന്റെ ടെറസില്‍ കയറി പട്ടാളം വരുന്നുവെന്ന് അലറിവിളിച്ചുവെന്നും അനുപം ഖേര്‍ ഓര്‍ക്കുന്നുണ്ട്.

അത് കണ്ട് താന്‍ നിര്‍ത്താതെ ചിരിക്കുകയായിരുന്നു. ഒടുവില്‍ അവരോട് തന്നെ രക്ഷിക്കാന്‍ ചിരി നിര്‍ത്താന്‍ യാചിക്കുകയായിരുന്നുവെന്നും അനുപം ഖേര്‍ പറയുന്നു. എന്തായാലും ആ സംഭവങ്ങള്‍ക്ക് ശേഷം താന്‍ കഞ്ചാവ് ഉപയോഗിക്കുകയോ ബാംഗ് കുടിക്കുകയോ ചെയ്തിട്ടില്ലെന്നും അനുപം ഖേര്‍ പറയുന്നു. സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത തന്‍വി ദ ഗ്രേറ്റ് ആണ് അനുപം ഖേറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW