Sunday, March 15, 2026 Last Updated 15 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 30 Nov 2025 04.26 PM

കന്നഡ നടൻ എം എസ് ഉമേഷ് അന്തരിച്ചു

actor, dies

ബം​ഗളൂരു: പ്രശസ്ത കന്നഡ നടൻ എം എസ് ഉമേഷ് (80) അന്തരിച്ചു. അർബുദ ബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം വീട്ടിൽ കാൽ വഴുതി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കന്നഡ സിനിമയിലെ തന്നെ മികച്ച ഹാസ്യ വേഷങ്ങൾ ചെയ്യുന്ന നടനായിരുന്നു ഉമേഷ്.

തപ്പു തലങ്കൽ, കിലാഡി ജോഡി, മക്കല രാജ്യ, കഥാ സംഗമ, അന്ത, ഗുരു ശിഷ്യരു തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കരിയറിൽ ഏകദേശം 400-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബി ആർ പന്തുലുവിന്റെ മക്കള രാജ്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഉമേഷ് സിനിമാ ലോകത്തേക്ക് കടക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW