Thursday, March 19, 2026 Last Updated 21 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 30 Nov 2025 02.15 PM

ഗര്‍ഭവും സ്വര്‍ണവുമല്ല തിരഞ്ഞെടുപ്പിലെ വിഷയം: വികസനം ചര്‍ച്ചയാകണമെന്ന് സുരേഷ് ഗോപി

suresh-gopi, statement, politics, controversy

തൃശൂര്‍: സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല തിരഞ്ഞെടുപ്പിലെ വിഷയമെന്നും വികസനം ചര്‍ച്ചയാക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരില്‍ ബിജെപി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ പാര്‍ട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു. സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ പേര് പോലും പറഞ്ഞിട്ടില്ല. കെ.മുരളീധരന്‍ എന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് ഞാന്‍ പറഞ്ഞത്. സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല നമ്മുടെ വിഷയം. സ്വര്‍ണ, ഗര്‍ഭക്കേസുകളല്ല വികസനം ചര്‍ച്ച ആക്കണം. എന്റെ തിരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായി? വികസനം മുന്നോട്ടുവച്ച് വോട്ട് തേടണമെന്നാണ് എന്റെ അഭിപ്രായം. കൂടാതെ ജനങ്ങള്‍ക്ക് വികസന വിഷയങ്ങള്‍ മാത്രമേ വേണ്ടു.

സ്വര്‍ണ, ഗര്‍ഭ കേസുകള്‍ ചര്‍ച്ച ചെയ്യാന്‍ ഞാനില്ല. എനിക്ക് വികസന ഫോക്കസ് വിടാന്‍ കഴിയില്ല. 2024ലെ തിരഞ്ഞെടുപ്പ് അഭിമുഖീകരിച്ചപ്പോള്‍ ചെമ്പ് കേസ് ഉണ്ടാക്കിയില്ലേ. ഞാന്‍ എന്തെങ്കിലും അതിനെക്കുറിച്ച് പറഞ്ഞോ ? കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു അത്. ഞാന്‍ ആരുടെയെങ്കിലും കയ്യില്‍ നിന്ന് പിരിവെടുത്തോ' സുരേഷ് ഗോപി പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW