Sunday, March 15, 2026 Last Updated 53 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 30 Nov 2025 12.56 PM

നീലയില്‍ തിളങ്ങി അമ്മയും മകളും; ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ഐമ

shares, new
photo-www.instagram.com/aima.rosmy/

മകള്‍ക്കൊപ്പമുളള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് നടി ഐമ റോസ്മിന്‍. എലീനര്‍ എന്നാണ് മകളുടെ പേര്. അമ്മയും മോളും മാച്ചിംഗ് വസ്ത്രങ്ങളിലാണ് ചിത്രങ്ങളില്‍. ഐമ നീല നിറത്തിലുളള സാരിയിലും കുഞ്ഞ് എലീനര്‍ അതേ നിറത്തിലുളള ഫ്രോക്കിലുമാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

മനു കണംതാനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഐമ. നിവിന്‍ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് ഐമയെ മലയാളികളുടെ പ്രിയങ്കരിയാക്കിയ സിനിമ. ചിത്രത്തില്‍ നിവിന്റെ സഹോദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

മോഹന്‍ലാലിന്റെ മകളുടെ വേഷത്തില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും ഐമ അഭിനയിച്ചു. സോഫിയ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ആയിരുന്നു അതിന്റെ നിര്‍മ്മാതാക്കള്‍. സോഫിയയുടെ മകന്‍ കെവിന്‍ പോള്‍ ആ സിനിമയുടെ ചിത്രീകരണത്തില്‍ വച്ചാണ് ഐമ റോസ്മിയെ കാണുന്നതും പിന്നീട് ഇഷ്ടപ്പെടുന്നത്.

പിന്നീട് ഇരുവരും തമ്മില്‍ 2018-ല്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ രണ്ട് സിനിമകളില്‍ ഐമ ഭാഗമായി. പടയോട്ടം, ആര്‍ഡിഎക്സ് എന്നീ സിനിമകളിലാണ് ഐമ അഭിനയിച്ചത്. ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം ദുബൈയിലാണ് ഐമ താമസിക്കുന്നത്. അഭിനയത്രി എന്നതിനൊപ്പം തന്നെ താരം ഒരു ഡാന്‍സര്‍ കൂടെയാണ്. മോഡലിങ്ങും ഐമ കരിയറായി കൊണ്ടുപോകുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW