Sunday, March 15, 2026 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 30 Nov 2025 12.42 PM

' ആറ് മാസത്തേക്ക് പുറത്തിറങ്ങരുത്, പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടരുത്' ; പ്രഭാസിന് നിര്‍ദേശവുമായി സംവിധായകന്‍

spirit, strice

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ' സ്പിരിറ്റ്' . ഇപ്പോഴിതാ സിനിമയിലെ പ്രഭാസിന്റെ ലുക്ക് രഹസ്യമായി സൂക്ഷിക്കാന്‍ നടനോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സംവിധായകന്‍. ആറ് മാസത്തേക്ക് പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടരുത് എന്നാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് അതീവരഹസ്യമായി സൂക്ഷിക്കാന്‍ വേണ്ടിയാണ് സന്ദീപ് റെഡ്ഡി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നാണ് വിവരം. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രഭാസ് സ്പിരിറ്റില്‍ എത്തുന്നത് എന്നാണ് വിവരം. ക്ലീന്‍ ഷേവ് ചെയ്ത് മീശ മാത്രം വച്ചു കൊണ്ടുളള പോലീസ് ഗെറ്റപ്പിനൊപ്പം സര്‍പ്രൈസ് ഗെറ്റപ്പും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രഭാസിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായാണ് സ്പിരിറ്റ് വരുന്നത്. തൃപ്തി ദിമ്രിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അഞ്ച് ഇന്ത്യന്‍ ഭാഷകളിലായി ഒരു ഓഡിയോ ടീസര്‍ സ്പിരിറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW