Friday, March 13, 2026 Last Updated 42 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 01.03 PM

അഭിപ്രായ വ്യത്യാസങ്ങളില്ല, 2028-ല്‍ കണ്ണുവയ്ക്കൂ: ശിവകുമാറുമായി സിദ്ധരാമയ്യ പത്രസമ്മേളനത്തില്‍

uploads/news/2025/11/813399/shivakumar,-siddharamayya.jpg

ബംഗലുരു: മുഖ്യമന്ത്രി കസേരയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളായ ഡി ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും വാര്‍ത്താസമ്മേളനം നടത്തി. തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പും സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇരുവരും തമ്മില്‍ മുഖ്യമന്ത്രി കസേരയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ശിവകുമാര്‍ സിദ്ധരാമയ്യയുടെ വസതിയില്‍ പ്രഭാതഭക്ഷണത്തിന് എത്തിയിരുന്നു. ഇതിന് പിന്നാലെയയാിരുന്നു വാര്‍ത്താസമ്മേളനം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും സംസ്ഥാനത്ത് 'നേതൃത്വ പ്രതിസന്ധി' നിലനില്‍ക്കുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ഞങ്ങള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല, ഭാവിയില്‍ ഒരു വ്യത്യാസവും ഉണ്ടാകില്ല. 2028 ലെ തിരഞ്ഞെടുപ്പാണ് ഞങ്ങളുടെ അജണ്ട. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളാണ് പ്രധാനം. ഞങ്ങള്‍ അവ ചര്‍ച്ച ചെയ്തു. 2028 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു,' സിദ്ധരാമയ്യയെ ഉദ്ധരിച്ച് എഎന്‍ഐ പറഞ്ഞു.

Ads by Google
Saturday 29 Nov 2025 01.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW