Saturday, March 14, 2026 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 10.30 AM

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

uploads/news/2025/11/813384/fire-breaks.jpg

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്റെ എ സി പ്ലാന്റിലാണ് തീപിടിത്തമുണ്ടായതെന്നുമാണ് വിവരം.

അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്ണ് എത്തിയാണ് തീ അണയ്ക്കുന്നത്. കെട്ടിടത്തില്‍ എട്ട് നിലയില്‍ വരെ മാത്രമാണ് രോഗികളുള്ളത്. ഇവരെ പുറത്തേക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.

ഈ ഭാഗത്തേക്ക് രോഗികള്‍ പോകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒന്‍പതാം നിലയിലാണ് തീപിടിത്തമുണ്ടായത്. എ സി പ്ലാന്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം.

Ads by Google
Saturday 29 Nov 2025 10.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW