Thursday, March 12, 2026 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 08.56 AM

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഐഎമ്മിന് അതിസാരവും ഛര്‍ദിയും; രാഹുലിനെ പിന്തുണച്ച് വീക്ഷണം

uploads/news/2025/11/813327/rahul-mankoottam-600-360.gif

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഐഎമ്മില്‍ നിന്നും അതിസാരവും ഛര്‍ദിയും ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും വീക്ഷണം. രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ യ്ക്ക് എതിരേ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കേസെടുത്ത സാഹചര്യത്തിലാണ് വീക്ഷണം പിന്തുണയുമായി എത്തിയിരിക്കുന്നത്.

1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസും വീക്ഷണം ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോഴും സിപിഐഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നു. ജനപ്രിയ നേതാവിനെതിരെയുള്ള രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'യെന്ന തലക്കെട്ടോടെയാണ് മുഖപത്രം മുഖലേഖനത്തിലൂടെ പിന്തുച്ചിരിക്കുന്നത്.

രാഹുലിനെതിരെ വ്യാജമായ ലൈംഗികാരോപണമാണുള്ളത്. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. സിപിഐഎം കഴുത്തോളം മാലിന്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു. എന്നിട്ടും സിപിഐഎം കോണ്‍ഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നുവെന്ന് എഡിറ്റൊറിയല്‍ കുറ്റപ്പെടുത്തുന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു രാഹുല്‍ ചെയ്ത കുറ്റമെന്നും കോണ്‍ഗ്രസ് പത്രം വാദിക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം തള്ളിപ്പറയുമ്പോഴാണ് കോണ്‍ഗ്രസ പത്രം പിന്തുണച്ച് എത്തിയിരിക്കുന്നത്. .

രാഹൂല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ധൈര്യത്തോടെ ഇക്കാര്യം തുറന്നുപറയാന്‍ കഴിഞ്ഞതിലും അതിനുശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വന്നതിലും ചാരിതാര്‍ഥ്യമുണ്ടെന്നു റിനി പ്രതികരിച്ചു. പല സ്ത്രീകളും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുവെന്ന കാര്യം അറിയാമായിരുന്നു എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകയും അവതാരകയുമായ റിനി ആന്‍ ജോര്‍ജിന്റെ പ്രതികരണം. ഇത്രയും വലിയ തെറ്റുകള്‍ ചെയ്ത ആള്‍ ഒരിക്കലും ജനപ്രതിനിധിയായി തുടരാന്‍ പാടില്ലെന്നും പറഞ്ഞു.

ആരോപണങ്ങളില്‍ സത്യാവസ്ഥയുണ്ടെന്നു മനസിലാക്കിയതിനാലാണ് പാര്‍ട്ടിക്ക് നടപടി എടുക്കേണ്ടിവന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഇന്നലെ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരുക്കുന്ന കെണിയാണു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡനക്കേസെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി.യുടെ പ്രതികരണം. രാഹുലിനെതിരേ നേരത്തെ പരാതി ഉയര്‍ന്നപ്പോള്‍ കേസ് എടുക്കാത്തതിലും പരാതിക്കാരി ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടതിലും ദുരൂഹതയുണ്ടെന്നും പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ആരെയൊക്കെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് അറിയാമെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എന്നാല്‍ ഒരിഞ്ചുപോലും അന്വേഷണം മുന്നോട്ടു പോയില്ല. സംഭവത്തില്‍ നിരവധി ഇരകളുണ്ട്. അവരില്‍ പലരും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട് - തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

Ads by Google
Saturday 29 Nov 2025 08.56 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW