-->
തെലുങ്ക് നടനാണെങ്കിലും കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അല്ലു അര്‍ജുന്‍. ഇപ്പോഴിതാ അല്ലുവിന്റെയും സ്‌നേഹയുെടയും മകള്‍ അല്ലു അര്‍ഹയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അഞ്ചാം വയസ്സില്‍ ' യംഗസ്റ്റ് ചെസ് ട്രെയ്‌നര്‍'ക്കുളള നോബല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് കുട്ടി താരം.
മുപ്പത് ചെസ്സ് പസിലുകള്‍ സോള്‍വ് ചെയ്തും അമ്പതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ചെസ്സ് കളിയില്‍ പരിശീലനം നല്‍കിയുമാണ് അല്ലു അര്‍ഹ ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് പരിശീലക എന്ന റെക്കോര്‍ഡ് മുന്‍പ് മഞ്ചു ലക്ഷ്മിയുടെ മകള്‍ വിദ്യാ നിര്‍വാണയുടെ പേരിലായിരുന്നു. ആറാം വയസ്സിലാണ് വിദ്യാ നിര്‍വാണ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ വിദ്യാ നിര്‍വാണയെ മറികടന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് പരിശീലകയായി മാറുകയായിരുന്നു അല്ലു അര്‍ഹ. ശാകുന്തളം എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു അല്ലു അര്‍ഹ.