Sunday, March 15, 2026 Last Updated 53 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 11.15 AM

' നിങ്ങളുടെ വസ്ത്രധാരണത്തെയോ ലിപ്സ്റ്റിക്കിനെയോ കുറ്റപ്പെടുത്തരുത്, തെരുവ് ശല്യം നിങ്ങളുടെ തെറ്റല്ല' ; പൊതുഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ ഐശ്വര്യ റായ്

voice, street

സ്ത്രീകളുടെ ശരീരത്തെകുറിച്ചും അവരുടെ ഭാരത്തെയും ധരിക്കുന്ന വസ്ത്രത്തെയും ലിപ്സ്റ്റിക്കിന്റെ ഷെയ്ടിനെകുറിച്ചും ആളുകള്‍ നടത്തുന്ന അനാവശ്യ പരാമര്‍ശങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി നടി ഐശ്വര്യ റായ് ബച്ചന്‍. തെരുവ് വീഥികളിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത് ഒരു സ്വാഭാവിക കാര്യമായ് ചിത്രീകരിക്കപെടുന്നുണ്ട്. ഇതിനെതിരെയാണ് ഐശ്വര്യ ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

ലോറിയല്‍ പാരീസിന്റെ സ്റ്റാന്‍ഡ് അപ്പ് പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് ഐശ്വര്യ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി ഐശ്വര്യ ഈ ബ്യൂട്ടി ബ്രാന്‍ഡിന്റെ ഭാഗമായിട്ട്.നിങ്ങള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് നടി ആളുകളോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

കണ്ണില്‍ നോക്കുന്നത് ഒഴിവാക്കുകയോ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ സ്വയം ഒഴിഞ്ഞുമാറുകയോ ചെയ്യുന്നതിനു പകരം എങ്ങനെ പ്രതികരിക്കണം എന്നാണ് നടി വീഡിയോയില്‍ പറയുന്നത്. ' തെരുവ് ശല്യം നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും?' എന്ന് താരം ചോദിക്കുന്നുണ്ട്.

' കണ്ണിലേക്ക് നോക്കാതിരിക്കുക എന്നല്ല. പകരം പ്രശ്‌നങ്ങളുടെ കണ്ണിലേക്ക് നേരെ നോക്കുക. നിങ്ങളുടെ തല ഉയര്‍ത്തിപ്പിടിക്കുക. സ്ത്രീത്വവും സ്ത്രീസ്വാതന്ത്ര്യവും, എന്റെ ശരീരം, എന്റെ മൂല്യം എന്നതില്‍ ഉറച്ചു നില്‍ക്കുക. നിങ്ങളുടെ മൂല്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. സ്വയം സംശയിക്കരുത്. നിങ്ങളുടെ ആത്മാഭിമാനത്തിനുവേണ്ടി നിലകൊളളുക. നിങ്ങളുടെ വസ്ത്രധാരണത്തെയോ ലിപ്സ്റ്റിക്കിനെയോ ഒരിക്കലും സ്വയം കുറ്റപ്പെടുത്തരുത്. തെരുവ് ശല്യം ഒരിക്കലും നിങ്ങളുടെ തെറ്റല്ല' നടി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW