Sunday, March 15, 2026 Last Updated 50 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 09.15 AM

മഴയുടെ കുഞ്ഞനുജനെത്തി, പേര് സ്‌കൈ, ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് ജോഫിന്‍

jofin-t-chacko
photo-www.facebook.com/jofin.tchacko.5

ദി പ്രീസ്റ്റ്, രേഖാചിത്രം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയ സംവിധായകനാണ് ജോഫിൻ ടി ചാക്കോ. തന്റെ ജീവിതത്തിലെ ഒരു സന്തോഷം പങ്കിടുകയാണ് ജോഫിൻ ഇപ്പോൾ. തനിക്ക് ഒരു മകൻ പിറന്ന സന്തോഷമാണ് ജോഫിൻ പങ്കുവയ്ക്കുന്നത്.

"2021 നവംബർ 27, മഴ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ദിവസം. ആദ്യമായി ഞങ്ങൾ മാതാപിതാക്കളായ ദിനം. ഇന്ന് അവൾക്ക് നാല് വയസ്സ് തികയുന്നു, ഞങ്ങളുടെ സന്തോഷം വീണ്ടും വർധിക്കുന്നു. ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞായ സ്കൈ ടി. ജോണിനെ വരവേൽക്കാനുള്ള ഭാഗ്യം ലഭിച്ചു. ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു, വീട് കൂടുതൽ നിറവുള്ളതായി," ജോഫിൻ കുറിച്ചു.

മകൾക്ക് മഴ ടി ജൊവാൻ എന്നാണ് ജോഫിനും ഭാര്യയും പേരു നൽകിയത്. മകനും വ്യത്യസ്തമായ പേരു തന്നെ നൽകിയിരിക്കുകയാണ് ജോഫിൻ.

Ads by Google
Friday 28 Nov 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW