Sunday, March 15, 2026 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 08.37 AM

നടി സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി ; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

samyuktha-shanmughanathan
photo-www.instagram.com/samyuktha_shan/

നടിയും മോഡലുമായ സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി. മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അനിരുദ്ധ ശ്രീകാന്ത് ആണ് വരന്‍. ബി​ഗ് ബോസ് തമിഴ് സീസൺ 4 ലെ മത്സരാർഥിയായതോടെയാണ് സംയുക്ത ശ്രദ്ധേയ ആയത്. വിഖ്യാത ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ ശ്രീകാന്തിന്റെ മകനാണ് അനിരുദ്ധ.

വ്യാഴാഴ്ച നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സംയുക്ത ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കു വേണ്ടി അനിരുദ്ധ കളിച്ചിട്ടുണ്ട്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.

സംയുക്ത നേരത്തെ സംവിധായകനും നിര്‍മാതാവുമായ കാര്‍ത്തിക് ശങ്കറിനെ വിവാഹം ചെയ്തിരുന്നു. മോഡല്‍ ആരതി വെങ്കിടേഷ് ആണ് അനിരുദ്ധയുടെ മുന്‍ ഭാര്യ. റയാൻ എന്ന് പേരുള്ള ഒരു മകനുമുണ്ട് സംയുക്തയ്ക്ക്. ഗോൾഡൻ നിറത്തിലെ സാരിയിൽ സിംപിൾ ലുക്കിലാണ് സംയുക്തയെ ചിത്രങ്ങളിൽ കാണാനാവുക.

താരങ്ങളടക്കം നിരവധി പേരാണ് ഇരുവർക്കും വിവാഹശംസകൾ നേർന്നിരിക്കുന്നത്. മഞ്ജിമ മോഹൻ, ഐശ്വര്യ രാജേഷ്, രമ്യ പാണ്ഡ്യൻ, സ്നേഹ തുടങ്ങി നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്. വാരിസ് എന്ന ചിത്രത്തിലെ സംയുക്തയുടെ പെർഫോമൻസും ഏറെ ശ്രദ്ധ നേടിയിരുന്നു. തു​ഗ്ലക്ക് ദർബാർ, മൈ ഡിയർ ഭൂതം, കോഫി വിത്ത് കാതൽ തുടങ്ങി നിരവധി സിനിമകളിലും നടി പ്രധാന വേഷങ്ങളിലെത്തി.

Ads by Google
Friday 28 Nov 2025 08.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW