Saturday, March 14, 2026 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 05.17 PM

ആ സീത തന്നെയല്ലേ ഇത് ? സാരികളില്‍ മാത്രം കണ്ടിട്ടുള്ള സീത ജീന്‍സും ഷര്‍ട്ടുമണിഞ്ഞ് മേക്കോവര്‍ ലുക്കില്‍; താരത്തിന്റെ പുത്തന്‍ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

uploads/news/2025/11/813124/Untitled-6.jpg
Actress seetha in makeover look (Image Source: Instagram)

അമ്മ, ചേച്ചി വേഷങ്ങളില്‍ മാത്രം സിനിമാപ്രേക്ഷകര്‍ കണ്ടിട്ടുള്ള താരമാണ് സീത. നായിക വേഷങ്ങളില്‍ തിളങ്ങി നിന്നപ്പോഴും എന്നും നെക്സ്റ്റ് ഡോർ ഗേള്‍ കഥാപാത്രങ്ങളാണ് സീതയെ തേടി വന്നത്. ഐശ്വര്യമുള്ള മുഖവും സാരിയും ആഭരണങ്ങളും ധരിച്ചുള്ള പാരമ്പര്യത്തനിമയുള്ള കഥാപാത്രങ്ങളില്‍ സീത തിളങ്ങി. വ്യക്തജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്നതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് തിരിച്ചെത്തിയപ്പോഴും വീട്ടമ്മ ഇമേജിലുള്ള റോളുകളിലാണ് തിളങ്ങിയത്. യഥാർത്ഥ ജീവിതത്തിലും സീതയ്ക്ക് ഈ ഇമേജാണ് ആരാധകർ നല്‍കിയത്.
എന്നാലിപ്പോഴിതാ സീതയുടെ പുതിയ മേക്കോവർ ലുക്ക് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. ജീന്‍സും ഷര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സീത സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട ചിത്രങ്ങളില്‍ തിളങ്ങുന്നത്. താരത്തിന്റെ ഹെയർ സ്റ്റെെലും മാറിയിട്ടുണ്ട്.
നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്. ചിലര്‍ ഈ ലുക്ക് നല്ലതാണെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ ഈ ലുക്ക് കൊള്ളില്ല എന്നും കുറിക്കുന്നുണ്ട്.
മുന്‍പുള്ള അഭിമുഖങ്ങളില്‍ ആഭരണങ്ങളോടും സാരികളോടും തനിക്കുള്ള ഇഷ്ടത്തെക്കുറിച്ച്‌ സീത സംസാരിച്ചിട്ടുണ്ട്. തനിക്ക് അതൊക്കെ ഇഷ്ടമാണെന്നാണ് സീത പറഞ്ഞിട്ടുള്ളത്. ഏതായാലും താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ​സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

നടനും സംവിധായകനുമായ പാർഥിപനായിരുന്നു സീതയുടെ ആദ്യ ഭർത്താവ്. 1990 ലായിരുന്നു ഇരുവരുടെയും വിവാഹം. കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന മണിരത്നം സിനിമയില്‍ സീതയുടെയും പാർഥിപന്റെയും മകള്‍ കീർത്തന ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്കാരവും കീർത്തനയ്ക്ക് ലഭിച്ചിരുന്നു. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. അക്കാര്യത്തില്‍ പാർത്ഥിപനോട് തനിക്കിപ്പോള്‍ ദേഷ്യമില്ലെന്നും സീത പറഞ്ഞു. പാർഥിപനുമായി പിരിഞ്ഞെങ്കിലും ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം അദ്ദേഹത്തോടൊപ്പമുള്ള കുടുംബ ജീവിതമായിരുന്നെന്നും സീത തുറന്ന് പറഞ്ഞു.
സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്നും സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാർത്ഥിപൻ അന്ന് പറഞ്ഞു. എന്നാല്‍ ഇതിനെതിരെ സീത സംസാരിച്ചു. ‘‘പാർഥിപൻ പറഞ്ഞത് കള്ളമാണ്. പാർഥിപനാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. ഒരു സാധാരണ ഭാര്യ ആഗ്രഹിക്കുന്നത് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. എന്റേത് മാത്രമായ ഭർത്താവിനെ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും...’’ അങ്ങനെയാണ് സീത അതിനെതിരെ പ്രതികരിച്ചത്.

Ads by Google
Thursday 27 Nov 2025 05.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW