-->
മലയാളികളുടെ പ്രിയപ്പെട്ട ‘ചോക്ലേറ്റ് ഹീറോ’ യായ കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലെത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ്. അന്നത്തെ കാലത്ത് ഒരുപാട് കോളജ് കുമാരിമാരുടെ ഉറക്കം കെടുത്തിയിട്ടുള്ള താരം കൂടിയാണ് ചാക്കോച്ചന്‍. അന്ന് ചാക്കോച്ചന് കിട്ടിയ പ്രണയലേഖനങ്ങള്‍ക്ക് ഒരു കൈയും കണക്കുമില്ല. ഒരുപാട് കൗമാരക്കാരുടെ പ്രണയനായകന്‍ കൂടിയായിരുന്നു ചാക്കോച്ചന്‍. അതുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബനും പ്രിയയും തമ്മിലുള്ള വിവാഹം അന്നത്തെ ഒരുപാട് പെണ്‍കുട്ടികളെ നിരാശരാക്കിയിരുന്നു.
മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത ചാക്കോച്ചന്‍ ചോക്ലേറ്റ് ഹീറോ ഇമേജിൽ നിന്ന് മാറി കരുത്തുറ്റ സീരിയസ് വേഷങ്ങളും പ്രതിനായക വേഷങ്ങളും ചെയ്ത് വർഷങ്ങൾക്കിപ്പുറവും മലയാള സിനിമയില്‍ തിളങ്ങി നിൽക്കുകയാണ്. ഇന്നും ചാക്കോച്ചന് ആരാധികമാര്‍ ഏറെയാണ്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളും പോസ്റ്റുകളുമൊക്കെ വളരെപെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
ഇപ്പോഴിതാ തന്റെ പുതിയ പോസ്റ്റിലൂടെ രസകരമായ ഒരു ഇഷ്ടം പങ്കിടുകയാണ് കുഞ്ചാക്കോ ബോബൻ. ‘‘എന്റെ ജീവിതത്തിലെ മറ്റൊരു സ്ത്രീ.... ക്യാമറ....’’ എന്ന ക്യാപ്ഷൻ നൽകിയാണ് ചാക്കോച്ചൻ ക്യാമറയ്ക്ക് മുന്നിലുള്ള ചിത്രം പങ്കിട്ടിരിക്കുന്നത്. പോസ്റ്റിനു താഴെ ആരാധകരും കിടിലം കമന്റുകളാണ് നൽകുന്നത്. മറ്റൊരു സ്ത്രീ എന്ന് കണ്ടപ്പോള്‍ പേടിച്ചു പോയെന്നും , പ്രിയേ ഒന്ന് ശ്രദ്ധിച്ചോളൂട്ടോയെന്നും നിങ്ങള്‍ തമ്മില്‍ ലബ് ആണോയെന്നും ആരാധകര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.
അടുത്തിടെ കുഞ്ചാക്കോ ബോബന്റെ ചില ചര്‍ച്ചകളിലും നിറഞ്ഞിരുന്നു. വേദികളിലും മറ്റും കുഞ്ചാക്കോ ബോബനെ അനുകരിച്ച് കൈയടി നേടിയിട്ടുള്ള സുനില്‍ രാജ് എടപ്പാള്‍ ഒരു സിനിമയില്‍ ചാക്കോച്ചന് പകരം ചില രംഗങ്ങളില്‍ അഭിനയിച്ചു എന്നതായിരുന്നു വിവാദങ്ങളില്‍ നിറഞ്ഞത്.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന്റെ പല ഭാഗങ്ങളിലും കുഞ്ചാക്കോ ബോബന് പകരം അഭിനയിച്ചത് താനാണെന്ന് സുനില്‍ രാജ് തന്നെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചു. പിന്നീട് സുനില്‍ രാജ് അതിന്റെ വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും വിവാദം ചര്‍ച്ചകളില്‍ പെട്ടിട്ടുണ്ട്.