-->
കോളജും ക്യാമ്പസും മനോഹരമായ പ്രണയവുമൊക്കെ എന്നും ഏതൊരാളിന്റെ ജീവിതത്തിലും മറക്കാനാവാത്ത സുവര്‍ണ്ണകാലമാണ്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കഥകള്‍ എന്നും ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്. അങ്ങനെ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരന്‍, കാവ്യ മാധവന്‍, ജയസൂര്യ, ഇന്ദ്രജിത്ത്,നരേന്‍, രാധിക എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് ഈ സിനിമയിലുണ്ടായിരുന്നത്. അതു വരെ ഒരു കോളജിന്റെ പടി പോലും കയറാത്തവര്‍ പോലും രണ്ടര മണിക്കൂർ കൊണ്ട് കോളജ് ലൈഫ് മുഴുവൻ അനുഭവിച്ചറിഞ്ഞ സിനിമയാണ് ക്ലാസ്മേറ്റ്സ്.
ഇപ്പോഴിതാ ക്ലാസ്മേറ്റ്സ് താരങ്ങളുടെ പുത്തന്‍ എഐ ചിത്രങ്ങള്‍ പങ്കിടുകയാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ മനസ്സിലെ വേദനിപ്പിക്കുന്ന ഓർമയായ മുരളി എന്ന കഥാപാത്രത്തെ (നരേൻ) സഹപാഠികള്‍ ഓർക്കുന്ന ഒരു എഐ വീഡിയോണിത്. സുകു, റസിയ, സതീശൻ കഞ്ഞിക്കുഴി, പഴന്തുണി, താരാ കുറുപ്പ് തുടങ്ങിയവർ 2025-ല്‍ മുരളിയുടെ പഴയ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. അതോടെ ഇവര്‍ പഴയ ക്യാമ്പസ്സിലേക്ക് മനസ്സു കൊണ്ട് തിരിഞ്ഞു നടക്കുന്നു. വീഡിയോയില്‍ പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, രാധിക, വിജീഷ് എന്നിവരുടെ പ്രായമായ ലുക്കും കാണാം.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സഹായത്തോടെ ‘ഹാഡ്സി’ എന്ന സൈറ്റാണ് ഈ വിഡിയോ സൃഷ്ടിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഇന്‍സ്റ്റ ഗ്രാമില്‍ പങ്കിട്ട ഈ വീഡിയോ വൈറലായത്. അന്നുമിന്നും പ്രേക്ഷകരുടെ മനസ്സിലും ഒരു മായാത്ത വിങ്ങലാണ് ‘ക്ലാസ്മേറ്റ്സി’ലെ മുരളി. ഈ വൈറല്‍ വീഡിയോയ്ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗമാണോ ഇതെന്ന ആകാംഷയും പ്രേക്ഷകർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.
2006 ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കഥയില്‍ പൃഥ്വിരാജ്, നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ, സുകുമാരി, കാവ്യാ മാധവൻ, രാധിക, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട്, അനൂപ് ചന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആല്‍ബർട്ടിന്റേതായിരുന്നു. ലാല്‍ ജോസിന്റെ ചിത്രങ്ങളില്‍ ഏറ്റവുമാദ്യം പറയുന്ന സിനിമയാണ് ‘ക്ലാസ്മേറ്റ്സ്’.