Sunday, March 15, 2026 Last Updated 46 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 04.25 PM

' അദ്ദേഹത്തിന്റെ വേഷം: 2 മിനിറ്റ്. എന്റേത് : 2 മണിക്കൂര്‍' ; വിനയ് റായ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി വിമല രാമന്‍

latest
photo-www.instagram.com/vimraman/

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

42 വയസുകാരിയായ വിമല രാമന്‍ വിവാഹിതയല്ല. എന്നാല്‍ നടന്‍ വിനയ് റായുമായി പ്രണയത്തിലാണ് വിമല. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ വിനയേയും തമിഴ് സ്റ്റൈലില്‍ സാരിയുടുത്ത വിമലയേയും ചിത്രത്തില്‍ കാണാം.

' അദ്ദേഹത്തിന്റെ വേഷം: 2 മിനിറ്റ്. എന്റേത് : 2 മണിക്കൂര്‍. ഇതാണ് പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ'', എന്നാണ് വിമല കുറിച്ചത്.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലൂടെയായി ശ്രദ്ധ നേടിയ നടനാണ് വിനയ് റായ്. കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലാണ് വിമലയും വിനയും. ഡാം 999ന്റെ ലൊക്കേഷനിലാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW