-->
വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. വിഡി 14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം വലിയ ബഡ്ജറ്റില്‍ പിരീഡ് ആക്ഷന്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്.
ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഹോളിവുഡ് താരം അര്‍നോള്‍ഡ് വോസ്ലൂ ആണ്. ' ദി മമ്മി' , ' ദി മമ്മി റിട്ടേണ്‍സ്' തുടങ്ങിയ സിനിമകളില്‍ പ്രതിനായകനായി എത്തി ലോക സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് അര്‍നോള്‍ഡ് വോസ്ലൂ. ബ്രിട്ടീഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം സിനിമയില്‍ പ്രത്യക്ഷപ്പെടുക. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള നടന്റെ ചിത്രങ്ങള്‍ വൈറലാണ്.
#Mummy fame #ArnoldVosloo starring in a telugu movie it seems, tentatively titled #VD14 Vijay Devarakonda movie ah😳 pic.twitter.com/QVI2tTPwjD— Balaji Sivakumar (@DesignSBalaji) November 26, 2025
' ടാക്‌സിവാല' എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം രാഹുല്‍ സംകൃത്യനും വിജയ് ദേവരകൊണ്ടയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 1854-നും 1878-നും ഇടയില്‍, ബ്രിട്ടീഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയില്‍ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ഥ ചരിത്ര സംഭവങ്ങളില്‍ നിന്ന പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമ, ചെറുത്തുനില്‍പ്പ്, വിപ്ലവം, സ്വത്വം എന്നീ പ്രമേയങ്ങളെയാണ് ആസ്പദമാക്കുന്നത്.