Sunday, March 15, 2026 Last Updated 37 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 10.09 AM

' സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാംപെയ്ന്‍ പ്രചരിപ്പിക്കുന്നവര്‍ പടം കണ്ടിട്ടില്ല, ചിലന്‍ പൈസ വാങ്ങിയും റിവ്യൂ ചെയ്യാറുണ്ട്' ; ഷമ്മി തിലകന്‍

about, hate

പൃഥ്വിരാജ് സുകുമാരന്‍ നായകനായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രം ' വിലായത്ത് ബുദ്ധയ്ക്ക്' എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാംപെയ്ന്‍ പ്രചരിപ്പിക്കുന്നവര്‍ പടം കണ്ടിട്ടല്ല അത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചു കുട്ടികള്‍ക്കുള്‍പ്പെടെ സിനിമ ഇഷ്ടമായെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

' സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാംപെയ്ന്‍ പ്രചരിപ്പിക്കുന്നവര്‍ പടം കണ്ടിട്ടല്ല അത് പറയുന്നത്. പിന്നെ ചിലര്‍ പൈസ വാങ്ങിയും റിവ്യൂ ചെയ്യാറുണ്ട്. അതിനെക്കുറിച്ചൊന്നും ഒന്നും പറയാനില്ല. അവര്‍ക്ക് അത് ജീവിതമാര്‍ഗമായിരിക്കും. കൊച്ചു കുട്ടികള്‍ സിനിമ ഇഷ്ടമായി എന്ന് പറഞ്ഞു എനിക്ക് വീഡിയോകള്‍ അയക്കുന്നുണ്ട്. ആ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി' , ഷമ്മി തിലകന്റെ വാക്കുകള്‍.

സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞ ദിവസം സൈബര്‍ സെല്ലില്‍ സിനിമയുടെ നിര്‍മ്മാതാവ് സന്ദീപ് സേനന്‍ പരാതി നല്‍കിയിട്ടുമുണ്ട്. ' ഫസ്റ്റ് റിപ്പോര്‍ട്ട് ഓണ്‍ലൈന്‍' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി.

' തൊണ്ടിമുതലും ദൃക്‌സാക്ഷിയും' , ' സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' , സൗദി വെളളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ' വിലായത്ത് ബുദ്ധ'. ജയന്‍ നമ്പ്യാര്‍ ആണ് സംവിധാനം. ജി.ആര്‍.ഇന്ദുഗോപനും രാജേഷ് പിന്നാടനും േചര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകന്‍, രാജശ്രീ, പ്രിയംവദ, അനു മോഹന്‍, ടി.ജെ.അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുളളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW