Saturday, March 14, 2026 Last Updated 46 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 04.56 PM

‘ചില പ്രണയകഥകൾ ഏറ്റവും രസകരമായ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നു....’ ആഷ്ലേഷ സാവന്തിനും സന്ദീപ് ബസ്വാനയ്ക്കും ആശംസയുമായി സ്മൃതി ഇറാനി

ക്യൂകി സാസ് ഭി കഭി ബഹു തി എന്ന സീരിയലില്‍ ഒരുമിച്ചഭിനയിച്ച ആഷ്ലേഷ സാവന്തും സന്ദീപ് ബസ്വാനയും തമ്മിലുള്ള ബന്ധം ഒടുവില്‍ വിവാഹിതരായിരിക്കുകയാണ്. ഇപ്പോഴിതാ നവദമ്പതിമാര്‍ക്ക് ആശംസകള്‍ പങ്കിടുകയാണ് അഭിനേത്രിയും രാഷ്ട്രീയക്കാരിയുമായ സ്മൃതി ഇറാനി. ​
Smriti Irani, Ashlesha Sawant and Sandeep Baswana married
Smriti Irani congratulated former co-stars Ashlesha Sawant and Sandeep Baswana (Image Source: Instagram)

മിനിസ്ക്രീനില്‍ മികച്ച അഭിനയം കാഴ്ചവച്ച് തിളങ്ങിയ താരങ്ങളെ എത്ര വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദി മിനിസ്ക്രീനില്‍ തരംഗം സൃഷ്ടിച്ച ഒരു സീരിയലായിരുന്നു ‘ക്യൂംകി സാസ് ഭി കഭി തി’. ഇതിലെ ഓരോ കഥാപാത്രങ്ങളും വര്‍ഷങ്ങള്‍ക്കിപ്പുറവും കുടുംബപ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
2002 ൽ ക്യുങ്കി സാസ് ഭി കഭി ബഹു തി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കണ്ടുമുട്ടി, സൗഹൃദത്തിലായി പിന്നീട് പ്രണയത്തിലേക്കും വളര്‍ന്ന ബന്ധമാണ് ആഷ്ലേഷ സാവന്തും സന്ദീപ് ബസ്വാനയും തമ്മിലുള്ളത്. അന്നുതുടങ്ങിയ പ്രണയം രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയായപ്പോള്‍ നവംബർ 16 ന് വൃന്ദാവനത്തിലെ ചന്ദ്രോദയ ക്ഷേത്രത്തിൽ വച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വച്ച് വിവാഹിതരായിരിക്കുകയാണ്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസകളും ആശിര്‍വാദങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നത്.
ഇപ്പോഴിതാ ഇവരുടെ പ്രണയകാലം ആദ്യമുതല്‍ കണ്ടറിഞ്ഞ അഭിനേത്രിയും രാഷ്ട്രീയപ്രവര്‍ത്തകയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സ്മൃതി ഇറാനി സഹതാരങ്ങളായ ആശ്ലേഷ സാവന്തിനും സന്ദീപ് ബസ്വാനയ്ക്കും സ്നേഹം പങ്കിടുകയാണ്. തങ്ങളുടെ ബന്ധം ഒടുവിൽ ഔപചാരികമാക്കിയതി​ന്റെ സന്തോഷമാണ് സ്മൃതി പങ്കിട്ടിരിക്കുന്നത്.
‘‘ചില പ്രണയകഥകൾ ഏറ്റവും രസകരമായ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നു. ആചാരാനുഷ്ഠാനങ്ങളിൽ നിന്നല്ല, യാഥാർത്ഥ്യബോധത്തോടെയാണ് അവ ആരംഭിക്കുന്നത്. സൗഹൃദം ഒഴികെ മറ്റൊന്നും അവർ വാഗ്ദാനം ചെയ്യുന്നില്ല. കാലക്രമേണ സ്നേഹം മങ്ങിയേക്കാം, പക്ഷേ സൗഹൃദം മങ്ങുന്നില്ല എന്ന സത്യസന്ധമായ സത്യമല്ലാതെ മറ്റൊന്നും അവർ മേശയിലേക്ക് കൊണ്ടുവരുന്നില്ല. ആ സത്യത്തിൽ നിന്നാണ് വ്യത്യസ്തമാണെങ്കിലും മനോഹരമായ ഒരു യാത്ര ആരംഭിക്കുന്നത്...
ആഷ്ലേഷയും സന്ദീപും എപ്പോഴും അങ്ങനെയാണ്: വ്യത്യസ്തരും, പാരമ്പര്യേതരരും, അവരുടേതായ രീതിയില്‍ അത്ഭുതകരമായവരും. ഭ്രാന്തമായി പ്രണയിച്ചു, അഗാധമായി സമന്വയിച്ചു, വിവാഹം കഴിക്കാൻ ഞങ്ങൾ ശ്വാസം മുട്ടി നിൽക്കുമ്പോൾ എന്നെപ്പോലുള്ള സുഹൃത്തുക്കളെ നിരന്തരം പ്രകോപിപ്പിച്ചു...എന്തായാലും ശരി... എന്നെപ്പോലുള്ള വിഡ്ഢികൾക്ക് ഒടുവിൽ അവരുടെ ഇഷ്ടം മനസ്സിലായി എന്ന് തോന്നുന്നു... അവർ ഇപ്പോൾ സ്നേഹത്താൽ ബന്ധിതരായി ആചാരങ്ങളിലൂടെ അത് ആഘോഷിക്കുന്നത് കാണുന്നതിൽ വളരെ സന്തോഷം....’’ എന്നാണ് ആഷ്ലേഷയും സന്ദീപും ഒരുമിച്ചുള്ള ചിത്രം പങ്കിട്ട് സ്മൃതി ഇറാനി കുറിച്ചത്. നിരവധി ​പേരാണ് താരദമ്പതിമാര്‍ക്ക് ആശംസകള്‍ കുറിക്കുന്നത്.

Ads by Google
Tuesday 25 Nov 2025 04.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW