Wednesday, March 18, 2026 Last Updated 19 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 12.34 PM

എന്യൂമറേഷന്‍ ക്യാമ്പില്‍ മുണ്ടുപൊക്കി ബിഎല്‍ഒയുടെ നഗ്നതാ പ്രദര്‍ശനം: ഉദ്യോഗസ്ഥനെതിരെ കളക്ടറുടെ നടപടി

action, blo, malapuram, obscene, enumeration, camp

മലപ്പുറം: തിരൂരില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീലപ്രദര്‍ശനം നടത്തിയ ബിഎല്‍ഒയ്‌ക്കെതിരെ നടപടി. സംഭവത്തില്‍ തവനൂര്‍ മണ്ഡലം 38ാം നമ്പര്‍ ആനപ്പടി വെസ്റ്റ് എല്‍പി സ്‌കൂള്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനെ ചുമതലയില്‍നിന്നും ജില്ലാ കളക്ടര്‍ മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെ വാസുദേവന്‍ ഉടുമുണ്ട് പൊക്കി കാണിക്കുകയായിരുന്നു. സംഭവത്തില്‍ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രായമുള്ളവരടക്കം വെയിലത്ത് വരിയില്‍ നില്‍ക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. എന്യൂമറേഷന്‍ ഫോം വീട്ടില്‍ കൊണ്ടുവന്ന് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസറോട് പറയാനാണ് ബിഎല്‍ഒ മറുപടി നല്‍കിയത്. നാട്ടുകാര്‍ വീഡിയോ എടുക്കുന്നത് കണ്ട് ഉദ്യോഗസ്ഥനും ഫോണ്‍ എടുത്ത് വീഡിയോ പകര്‍ത്തിയിരുന്നു. ഇതിനിടെ തുടര്‍ച്ചയായ പ്രകോപനം ഉണ്ടായി, നാട്ടുകാര്‍ വീഡിയോ എടുക്കുന്നത് കണ്ടതോടെ ബിഎല്‍ഒ എഴുന്നേറ്റ് നിന്ന് കാമറയ്ക്ക് നേരെ മുണ്ട് ഉയര്‍ത്തി കാണിക്കുകയായിരുന്നു.

Ads by Google
Ads by Google
TRENDING NOW