Sunday, March 15, 2026 Last Updated 22 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 12.24 PM

അല്ലു അര്‍ഹയുടെ പിറന്നാള്‍ അബുദാബിയില്‍ ആഘോഷമാക്കി കുടുംബം; ചിത്രങ്ങള്‍ പങ്കുവെച്ച് സ്‌നേഹ റെഡ്ഡി

-arha
photo-www.instagram.com/allusnehareddy/

അല്ലു അര്‍ജുന്റെ ഇളയ മകള്‍ അല്ലു അര്‍ഹയുടെ ഒമ്പതാം പിറന്നാള്‍ അബുദാബിയില്‍ ആഘോഷിച്ച് കുടുംബം. അമ്മ സ്‌നേഹ റെഡ്ഡിയാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘ഒമ്പത് വര്‍ഷത്തെ കൃപ, മാധുര്യം, ഏറ്റവും മാന്ത്രിക പ്രഭാവലയം. വാട്ടര്‍ ഗെയിമുകള്‍, കേക്കുകള്‍, മാളുകളില്‍ ചുറ്റിനടക്കല്‍ - നിന്നെ ആഘോഷിക്കുന്നത് ശുദ്ധമായ സന്തോഷമായിരുന്നു. എന്റെ കുഞ്ഞേ, നീ ഓരോ നിമിഷവും തിളങ്ങുന്നു’ എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം സ്‌നേഹ റെഡ്ഡി കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

മകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് അല്ലു അര്‍ജുന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘എന്റെ കൊച്ചു രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍ ’എന്നായിരുന്നു അര്‍ഹയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രം പങ്കിട്ട് അല്ലു അര്‍ജുന്‍ കുറിച്ചത്.

2011 ലായിരുന്നു അല്ലു അര്‍ജുനും സ്‌നേഹ റെഡ്ഡിയും വിവാഹിതരായത്. അര്‍ഹയെ കൂടാതെ അയാന്‍ എന്നൊരു മകനും കൂടി ഈ ദമ്പതികള്‍ക്കുണ്ട്.

അതേസമയം 2023 ൽ, ഗുണശേഖർ സംവിധാനം ചെയ്ത പുരാണ ആക്ഷൻ ഡ്രാമയായ ശാകുന്തളത്തിലൂടെയാണ് അർഹ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. സാമന്ത റൂത്ത് പ്രഭു പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിൽ ഭരത രാജകുമാരിയെയാണ് അല്ലു അര്‍ഹ അവതരിപ്പിച്ചത്.

Ads by Google
Tuesday 25 Nov 2025 12.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW