-->
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ ഉടന്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ സുപ്രീംകോടതിയില്‍. കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.
എസ്‌ഐആറിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമേറഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്ന തിടുക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കി, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പൂര്‍ത്തിയാക്കണമെന്ന നിര്‍ബന്ധമില്ലെന്നും രത്തല്‍ കേല്‍ക്കര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂള്‍ അനുസരിച്ച് എന്യൂമറേഷന്‍ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാന്‍ ഡിസംബര്‍ നാല് വരെ സമയമുണ്ട്. എന്നാല്‍ ചില ജില്ലകളില്‍ രണ്ട് ദിവസത്തികം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചു. ബുധനാഴ്ച സുപ്രീംകോടതി ഹര്‍ജി പരിഗണിക്കും മുമ്പ് ജോലി പൂര്‍ത്തിയാക്കാന്‍ കമ്മീഷന് തിടുക്കമെന്ന് ആക്ഷേപമാണ് ഉയര്‍ന്നത്. എന്നാല്‍ ഇത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിഷേധിച്ചു.