Sunday, March 15, 2026 Last Updated 41 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 10.52 AM

' മഹാനടിക്ക് ശേഷം ആറ് മാസത്തോളം എനിക്ക് സിനിമയൊന്നും ലഭിച്ചില്ല, ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല' ; കീര്‍ത്തി സുരേഷ്

says, after

മലയാളത്തിലും തമിഴിലുമൊക്കെ നിരവധി ആരാധകരുളള യുവനടിയാണ് കീര്‍ത്തി സുരേഷ്. 2018ല്‍ പുറത്തിറങ്ങിയ ' മഹാനടി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം കീര്‍ത്തിയ്ക്ക് ലഭിച്ചു. എന്നാല്‍ മഹാനടിയുടെ വിജയത്തിന് ശേഷം തനിക്ക് സിനിമയൊന്നും ലഭിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് കീര്‍ത്തി ഇപ്പോള്‍. ആറ് മാസത്തോളം മറ്റൊരു പ്രോജക്ടും ലഭിച്ചില്ല. എന്നാല്‍ താന്‍ അതിനെ പോസിറ്റീവ് ആയി എടുത്ത് മേക്കോവറിനായി ഉപയോഗിച്ചുവെന്നും കീര്‍ത്തി പറയുന്നു.

'മഹാനടിയുടെ റിലീസിന് ശേഷം എനിക്ക് ആറ് മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല. ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ എനിക്ക് നിരാശയൊന്നും ഇല്ലായിരുന്നു. ആളുകള്‍ എനിക്ക് വേണ്ടി ഒരു മികച്ച കഥാപാത്രം രൂപപ്പെടുത്താന്‍ സമയമെടുക്കുന്നു എന്ന് കരുതി ഞാന്‍ അതിനെ പോസിറ്റീവായി എടുത്തു.''

'ആ ഗ്യാപ് ഞാനൊരു മേക്കോവറിനായി ഉപയോഗിച്ചു'' എന്നാണ് കീര്‍ത്തി സുരേഷിന്റെ വാക്കുകള്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ' നടികര്‍' നടി സാവിത്രിയുടെ ബയോപിക്ക് ആണ്. സിനിമയില്‍ ജെമിനി ഗണേശന്‍ ആയി വേഷമിട്ടത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. സാമന്ത, വിജയ് ദേവരകൊണ്ട എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍.

അതേസമയം, റിവോള്‍വര്‍ റിത ആണ് ഇനി പുറത്തിറങ്ങാനുളള കീര്‍ത്തി ചിത്രം. നവംബര്‍ 28ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌മെന്റ് സിനിമയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW