Saturday, March 14, 2026 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 22 Nov 2025 03.37 PM

നൈജീരിയയില്‍ ക്രിസ്ത്യന്‍ സ്കൂളിലെ 200ലേറെ കുട്ടികളെയും അധ്യാപകരെയും സായുധ സംഘം തട്ടിക്കൊണ്ടുപോയി

ഒരു കൂട്ടം സായുധ കൊള്ളക്കാർ പുലർച്ചെ സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ചു കയറിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.
kidnapped, nigeria

നൈജീരിയയിലെ ക്രിസ്ത്യന്‍ സ്കൂളില്‍ അതിക്രമിച്ച് കയറിയ സായുധ സംഘം നൂറിലേറെ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപൊയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഒരു കൂട്ടം സായുധ കൊള്ളക്കാർ പുലർച്ചെ സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ചു കയറിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ചില വിദ്യാർത്ഥികൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞെന്നും 215 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) പറഞ്ഞു. !!

തട്ടിക്കൊണ്ടുപോയ കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളില്‍ എത്തി. കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനായി സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW