-->
ബോളിവുഡില്‍ ഏറെ ആരാധകരുളള നടനാണ് ഹൃത്വിക് റോഷന്‍. ' വാര്‍ 2 'ആണ് നടന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.തിയേറ്ററില്‍ വലിയ പരാജയമായ ഈ സിനിമയെക്കുറിച്ച് പൊതുവേദിയില്‍ വെച്ച് നടന്‍ പറഞ്ഞ ഒരു കമന്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
' എന്റെ അവസാന ചിത്രം ബോക്‌സ് ഓഫീസില്‍ ബോംബ് ആയിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ സ്‌നേഹം ഇപ്പോള്‍ എനിക്ക് ലഭിക്കുന്നത് വളരെ നല്ലതായി തോന്നുന്നു' എന്നായിരുന്നു ഹൃത്വിക് തമാശയായി പറഞ്ഞത്. സൂപ്പര്‍ സ്റ്റാറിന് വലിയ കയ്യടി കൊടുക്കൂ എന്ന അവതാരകന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.
“my film just bombed at box office so this just feels good to get all the love”isko koi aur kya troll karega he trolls himself so much😭😭 pic.twitter.com/va1OxV2YjH— n🦦 (@inlostworlld) November 21, 2025
അയന്‍ മുഖര്‍ജി ആണ് ' വാര്‍ 2' സംവിധാനം ചെയ്തത്. 400 കോടി ബജറ്റില്‍ എത്തിയ ചിത്രം മുടക്ക് മുതല്‍ പോലും നേടാനാകാതെ തിയേറ്ററില്‍ വീണു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സിനിമ ഇപ്പോള്‍ സ്ട്രീം ചെയ്യുന്നത്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് യൂണിവേഴ്‌സുകളില്‍ ഒന്നായ യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വാര്‍ 2.