-->
നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെതിരെ വിദ്വേഷ പോസ്റ്റുമായി അഡ്വ.കൃഷ്ണ രാജ്. മത നിരപേക്ഷതയെക്കുറിച്ച് കഴിഞ്ഞ ദിവസം മീനാക്ഷി പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്വേഷ പോസ്റ്റുമായി കൃഷ്ണ രാജ് എത്തിയിരിക്കുന്നത്.
'' സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ചെറിയ വായില്‍ വലിയ വര്‍ത്താനം പറയുന്ന ഈ കൊച്ചിനെ മിക്കവാറും കാക്ക കൊത്തുന്ന എല്ലാ ലക്ഷണവും ഉണ്ട്'' എന്നാണ് കൃഷ്ണ രാജിന്റെ പോസ്റ്റ്. മീനാക്ഷിയുടെ പോസ്റ്റിനെക്കുറിച്ചുളള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.
'മത മതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷത' എന്നായിരുന്നു മീനാക്ഷി തന്റെ പോസ്റ്റില്‍ പറഞ്ഞത്. 'ചോദ്യം, 'നമ്മുടെ നാട്ടില്‍ മത നിരപേക്ഷത എന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാധ്യമാണോ'. വളരെ വലിയ അര്‍ത്ഥ തലങ്ങളുള്ള വിഷയമാണ് എന്റെ അറിവിന്റെ പരിമിതിയില്‍ ചെറിയ വാചകങ്ങളില്‍ ഉത്തരം, 'മത'മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും 'മതനിരപേക്ഷത'യെന്നാണെന്റെ 'മതം' എന്നായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്.
മീനാക്ഷിയ്‌ക്കെതിരായ കൃഷ്ണ രാജിന്റെ പോസ്റ്റിനെതിരെ വയാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുമ്പും സമാനമായ പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് കൃഷ്ണ രാജ്. നസ്രിയയ്ക്കും ഫഹദ് ഫാസിലിനുമെതിരായ കൃഷ്ണ രാജിന്റെ പോസ്റ്റും വിവാദമായിരുന്നു.