-->
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്ന മിയ സഹനായിക വേഷങ്ങളിലൂടെയാണ് ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ മിയ മലയാളസിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട നായികയായി. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമടക്കം മികച്ച സിനിമകളുടെ ഭാഗമാകാനും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനും മിയയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവമാണ് മിയ.
ഇപ്പോഴിതാ മിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. നാല് വയസ്സുകാരനായ മകൻ ലൂക്ക ജോസഫ് ഫിലിപ്പ് പകർത്തിയ മനോഹരമായ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവച്ചത്. മകന്റെ ക്യാമറയ്ക്ക് മുന്നില്‍ സ്റ്റൈലായി പോസ് ചെയ്താണ് പ്രിയനടി എത്തിയത്. ‘‘മകൻ ഒരു ഫൊട്ടോഗ്രാഫറായി മാറുമ്പോള്‍...’’ എന്നാണ് മിയ ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചത്. ‘യു ആർ മൈ പംകിൻ പംകിൻ’ എന്ന ഗാനത്തോടൊപ്പമാണ് മിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഗാനം മകന് ഡെഡിക്കേറ്റ് ചെയ്യുന്നു എന്നും താരം കുറിച്ചിട്ടുണ്ട്. അമ്മയുടെ അതിമനോഹരമായ ചിത്രങ്ങള്‍ പകർത്തിയ ലൂക്കയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകരും സഹതാരങ്ങളുമാണ് കമന്റ് ബോക്സില്‍ എത്തുന്നത്. ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിലും വൈറലായി. ലൂക്കയിലെ ‘കുഞ്ഞു ഫോട്ടോഗ്രാഫറെ’ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. സിനിമ തിരക്കിനിടയിലും കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെക്കുന്നതില്‍ മിയ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
വളരെ സ്വകാര്യമായ ചടങ്ങിലൂടെയാണ് മിയ ജോർജ് അശ്വിൻ ഫിലിപ്പിനെ വിവാഹം ചെയ്തത്. 2021 ലെ കോവിഡ് കാലത്തായിരുന്നു നടി മിയയ്ക്കും ഭർത്താവ് അശ്വിനും ലൂക്ക ജോസഫ് ഫിലിപ് എന്ന ആൺകുഞ്ഞ് പിറന്നത്. ഗർഭകാലത്തെക്കുറിച്ചുള്ള വിശേഷങ്ങളും പ്രസവശേഷമുള്ള മകന്റെ ക്യൂട്ട് ചിത്രങ്ങളും മിയ മുൻപും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഏഴാം മാസത്തിലാണ് മിയ കുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയായ സമയത്ത് താൻ നേരിടേണ്ടി വന്ന അവസ്ഥകളെക്കുറിച്ച് മിയ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്.
സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മിയ, അടുത്തിടെ ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘തലവൻ’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘ബിഗ് ബെൻ’ എന്ന ചിത്രത്തിലെ താരത്തിന്റെ പൊലീസ് കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.