Sunday, March 15, 2026 Last Updated 39 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 12.35 PM

' കുറച്ച് മാസങ്ങള്‍ വൈകി, പക്ഷേ രസകരമായിരുന്നു' ; മോണിക്ക ഗാനത്തിന് ചുവടുവച്ച് സന അല്‍ത്താഫ്

dance, video

' കൂലി' സിനിമയിലെ ' മോണിക്ക' ഗാനത്തിന് ചുവടുവച്ച് നടി സന അല്‍ത്താഫ്. ' മോണിക്ക' ഗാനത്തിനൊപ്പം നൃത്തം ചെയ്യാന്‍ കുറച്ച് മാസങ്ങള്‍ വൈകി. കാലിന് പരിക്കേറ്റതിനാല്‍ ഞാന്‍ ആഗ്രഹിച്ച അത്രയും ചാടാന്‍ കഴിഞ്ഞില്ല, പക്ഷേ രസകരമായിരുന്നു' , എന്ന കുറിപ്പോടെയാണ് സന വീഡിയോ പങ്കുവച്ചത്.

വീഡിയോയ്ക്ക് താഴെ പ്രതികരണം അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ' തീ' , ' തകര്‍ത്തു' , ' കിടിലം' എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെയുളള കമന്റുകള്‍. അഹാന കൃഷ്ണ, ജൂവല്‍ മേരി തുടങ്ങി നിരവധി പ്രമുഖരും വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

' വിക്രമാദിത്യന്‍' എന്ന സിനിമയിലെ ദുല്‍ഖറിന്റെ സഹോദരി വേഷത്തിലൂടെയാണ് സന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ' മറിയം മുക്കില്‍' ഫഹദ് ഫാസിലിന്റെ നായികയായി. ' റാണി പദ്മിനി' , ' ബഷീറിന്റെ പ്രേമലേഖനം' ' ഒടിയന്‍' എന്നിവയാണ് സനയുടെ മലയാളത്തിലെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. തമിഴില്‍ ' ചെന്നൈ 28' ന്റെ രണ്ടാം ഭാഗത്തിലും ' ആര്‍കെ നഗറിലും' പ്രധാന വേഷങ്ങള്‍ ചെയ്തു. നടന്‍ ഹക്കീം ഷാജഹാനാണ് താരത്തിന്റെ ഭര്‍ത്താവ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW