Sunday, March 15, 2026 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 01.15 PM

‘8 മാസം കൊണ്ട് കുറഞ്ഞത് 15 കിലോ; വഴിയിലെവിടെയോ നഷ്ടപ്പെട്ടു എന്ന് കരുതിയ എന്റെയൊരു പതിപ്പിനെ തിരിച്ചു കിട്ടി...’ ഗ്രേസ് ആന്റണി

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ 8 മാസം കൊണ്ട് 15 കിലോ ഭാരം കുറച്ചതിനെപ്പറ്റി ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ ചിത്രങ്ങള്‍ സഹിതം പങ്കിട്ടിരിക്കുകയാണ് താരം.
Grace Antony, Gace antony shares body transformation
Grace Antony shares her body transformation (Image Source: Instagram)

സെലിബ്രിറ്റികളില്‍ പലരും തങ്ങളുടെ മേക്ക് ഓവറിലൂടെ പലപ്പോഴും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ചിലര്‍ തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഭാരം കൂട്ടുമ്പോള്‍ മറ്റ് ചിലര്‍ വണ്ണം കുറച്ചും ഞെട്ടിപ്പിച്ചിട്ടുണ്ട്. പല സൂപ്പര്‍താരങ്ങളും ഇങ്ങനെയുള്ള മേക്കോവറുകള്‍ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. അടുത്തിടെ ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തി ബോഡി ട്രാന്‍സ്ഫോർമേഷനൊക്കെ വലിയ ചര്‍ച്ചയായി മാറിയതാണ്.
ഇപ്പോഴിതാ വമ്പന്‍ ബോഡി ട്രാൻസ്ഫോർമേഷൻ നടത്തി ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ഗ്രേസ് ആന്‍റണി. എട്ട് മാസം കൊണ്ട് 15 കിലോ കുറച്ചതിനെപ്പറ്റിയാണ് ഗ്രേസ് പറയുന്നത്. ഭാരം കുറയ്ക്കുക എന്നുള്ളത് ഒട്ടും എളുപ്പമായിരുന്നില്ലെന്നും കരഞ്ഞ, തന്നെത്തന്നെ സംശയിച്ച, തനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് സ്വയം ചോദിച്ച ദിവസങ്ങളായിരുന്നു അതെന്നാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ട്രാന്‍സ്ഫോർമേഷന്‍ വ്യക്തമാക്കുന്ന ചിത്രവും ഗ്രേസ് പങ്കുവെച്ചിട്ടുണ്ട്.
‘‘8 മാസം...15 കിലോ. വഴിയിലെവിടെയോ നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതിയ എന്റെ ഒരു പതിപ്പ്. 80 കിലോയില്‍ നിന്ന് 65 കിലോയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നിശബ്ദ പോരാട്ടങ്ങളായിരുന്നു. കരഞ്ഞ, എന്നെത്തന്നെ സംശയിച്ച, എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് സ്വയം ചോദിച്ച് ഞാൻ സംശയിച്ച ദിവസങ്ങൾ നിറഞ്ഞതായിരുന്നു അത്.
എന്നാല്‍ പോരാട്ടങ്ങള്‍ക്കും ചെറിയ വിജയങ്ങള്‍ക്കും ഇടയില്‍ എവിടെയോ എനിക്ക് ഉണ്ടെന്ന് ഞാൻ അറിയാതെ പോയ ശക്തി ലഭിച്ചു. ആത്മവിശ്വാസം തകരുമ്പോഴും തോല്‍ക്കാൻ തയാറാവാത്ത ആ പെണ്‍കുട്ടിയെ ഞാൻ കണ്ടെത്തി. എന്റെ പരിശീലകനായ അലി ഷിഫാസ് വിഎസ്സിന്, എന്നെ നയിച്ചതിന് നന്ദി. നിങ്ങള്‍ അദ്ഭുതകരമാണ്.
എന്നോട്, പോരാടിയതിന്, ഒഴികഴിവുകള്‍ക്ക് പകരം അച്ചടക്കം തിരഞ്ഞെടുത്തതിന്, വീണ്ടും വിശ്വസിച്ചതിന്, നന്ദി. ഈ ട്രാൻസ്ഫോർമേഷൻ വെറും ഫോട്ടോ അല്ല. ഇത് ഒരു ഓർമപ്പെടുത്തല്‍ കൂടിയാണ്, ഭേദപ്പെടാൻ സമയമെടുക്കുമെന്ന്, പുരോഗതി കുഴപ്പങ്ങള്‍ നിറഞ്ഞതാണെന്ന്, എത്ര ചെറുതാണെങ്കിലും ഓരോ ചുവടും മുന്നോട്ട് തന്നെ വയ്ക്കണമെന്നതിന്.
നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, അത് തുടരുക. ഒരു ദിവസം, നിങ്ങള്‍ തിരിഞ്ഞുനോക്കുമ്പോള്‍, ഓരോ തുള്ളി കണ്ണുനീരും, ഓരോ സംശയവും, ഓരോ പരിശ്രമവും വിലപ്പെട്ടതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.’’ എന്നാണ് ഗ്രേസ് ആന്റണി കുറിച്ചിരിക്കുന്നത്. സഹതാരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും അഭിനന്ദനങ്ങളും കുറിച്ച് പോസ്റ്റിനു താഴെ കമന്റുകള്‍ കുറിക്കുന്നത്. രജിഷ വിജയന്‍, ഉണ്ണി മുകുന്ദന്‍, ശ്വേത മേനോന്‍, അഭിരാമി എന്നിങ്ങനെ പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW