Wednesday, March 11, 2026 Last Updated 16 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 12.33 PM

നഗരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ബിജെപിയ്‌ക്കേ കഴിയൂ ; തിരുവനന്തപുരത്തുകാര്‍ അനുവദിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2025/11/811862/BJP.jpg

തിരുവനന്തപുരം: ജനങ്ങളെ സേവിക്കാനും വികസിത തിരുവനന്തപുരം നിര്‍മ്മിക്കാനും ഞങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ 10 വര്‍ഷമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി പ്രതിപക്ഷ പാര്‍ട്ടിയാണെന്നും അവസരം തന്നാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണം ലഭിക്കുന്ന നഗരമായി തിരുവനന്തപുരത്തെ മാറ്റിക്കാണിക്കാമെന്നും പറഞ്ഞു.

ഇത്തവണ അവസരം ലഭിക്കുമ്പോള്‍, തിരുവനന്തപുരം ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണം ലഭിക്കുന്ന നഗരമായി മാറുമെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. നഗരത്തില്‍ മാറ്റം കൊണ്ടുവരാനുള്ള കഴിവ് ബിജെപിയ്ക്ക് മാത്രമാണ്. അതിനായി അവിടുത്തെ ജനങ്ങള്‍ വിചാരിക്കണം . അത് തങ്ങളുടെ പ്രതിബദ്ധതയാണെന്നും അതാണ് തന്റെ വാഗ്ദാനമെന്നും മാറ്റത്തിനുള്ള സമയമായെന്നും പറഞ്ഞു.

പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങളുടെ 35 കൗണ്‍സിലര്‍മാരില്‍ ഓരോരുത്തരും ജനങ്ങളോടുള്ള കടമ ആത്മാര്‍ത്ഥമായി നിര്‍വഹിച്ചിട്ടുണ്ട്. പ്രതിപക്ഷം എന്ന നിലയില്‍ സിപിഎമ്മിന്റെ ഓരോ അഴിമതിയും, അവഗണനയും, കഴിവില്ലായ്മയും തുറന്നുകാട്ടിയിട്ടുണ്ട്. തിരുവനന്തപുരത്തെ ജനങ്ങളോട് തങ്ങള്‍ അവസരത്തിനായി അഭ്യര്‍ത്ഥിക്കുകയാണെന്നും എക്‌സിലിട്ട കുറിപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW