Sunday, March 15, 2026 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 11.31 AM

എന്റെ അമ്മയായി നിങ്ങളെ എനിക്ക് നല്‍കിയ ദൈവത്തിന് ഞാന്‍ നന്ദി പറയുന്നു; ഹൃദ്യമായ കുറിപ്പുമായി സുസ്മിതയുടെ മകള്‍

renee-sen

ഇന്നലെയായിരുന്നു മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ 50 ാം ജന്മദിനം. സുസ്മിതയുടെ പിറന്നാള്‍ ദിനത്തില്‍ മകള്‍ റെനി സെന്‍ പങ്കുവെച്ച കുറിപ്പാണിപ്പോള്‍ ശ്രദ്ധനേടുന്നത്.

അമ്മയ്ക്കും സഹോദരി അലിസയ്ക്കുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു റെനിയുടെ ആശംസ. നിങ്ങളാണ് എന്റെ ഏറ്റവും വലിയ ശക്തിയുടെ ഉറവിടം എന്നാണ് റെനി സെന്‍ കുറിച്ചത്.

‘ദൈവത്തില്‍ നിന്നുളള എന്റെ ഏറ്റവും വിലയേറിയ അനുഗ്രഹത്തിന് ജന്മദിനാശംസകള്‍. എന്റെ അമ്മ, നിങ്ങളാണ് എന്റെ ഏറ്റവും വലിയ ശക്തിയുടെ ഉറവിടം, എന്റെ അഭിമാനവും മഹത്വവും സന്തോഷവും.

ഒരാളുടെ സ്വന്തം നിബന്ധനകളില്‍ ജീവിക്കുക എന്നതിന്റെ അര്‍ഥം എന്താണെന്ന് നിങ്ങള്‍ എന്നെ പഠിപ്പിച്ചു, കാണിച്ചുതന്നു. എന്റെ അമ്മയായി നിങ്ങളെ എനിക്ക് നല്‍കിയ ദൈവത്തിന് ഞാന്‍ നന്ദി പറയുന്നു.

50 ാം ജന്മദിനാശംസകള്‍ അമ്മ, നിങ്ങളുടെ ജീവിതം എപ്പോഴും സമൃദ്ധിയും , ആരോഗ്യവും, സ്‌നേഹവും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ’ റെനി സെന്‍ കുറിച്ചു. നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായെത്തുന്നത്.

ഇരുപത്തിനാലാം വയസ്സിലാണ് സുസ്മിത റെനീയെ ദത്തെടുക്കുന്നത്. അന്നുമുതല്‍ സിനിമാത്തിരക്കുകള്‍ക്കൊപ്പം റെനീക്കു വേണ്ടിയും സുസ്മിത സമയം കണ്ടെത്തി. തുടര്‍ന്ന് 2010 ല്‍ അലീസാ എന്ന മറ്റൊരു പെണ്‍കുട്ടിയെ ദത്തെടുക്കുകയുണ്ടായി.

Ads by Google
Thursday 20 Nov 2025 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW