-->
നടി ശാരി പങ്കുവെച്ച ഡാന്‍സ് വീഡിയോയാണിപ്പോള്‍ ശ്രദ്ധനേടുന്നത്. ദീപക് ദേവ് സംഗീതം നല്‍കിയ ‘പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ ’എന്ന ഗാനത്തിന്റെ കരോക്കെ വേര്‍ഷനാണ് ശാരി ചുവുവെക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പട്ടുസാരിയില്‍ അതിസുന്ദരിയായാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
‘കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു ഡാന്‍സ് റീല്‍ പോസ്റ്റ് ചെയ്യുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചു. സൂപ്പര്‍ , നൈസ്, പൊളി എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള ചില കമന്റുകള്‍.