Sunday, March 15, 2026 Last Updated 17 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 01.01 PM

സിനിമ അഭിനയം നിര്‍ത്തുകയാണ്; പ്രഖ്യാപനവുമായി നടി തുളസി, പിന്നാലെ പോസ്റ്റ് നീക്കം ചെയ്ത് താരം

tulasi

സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് നടി തുളസി. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ പങ്കുവെച്ചു. 58 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്. ബാലതാരമായി തുടങ്ങിയ തുളസി പിന്നീട് തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ അമ്മവേഷങ്ങള്‍ അവതരിപ്പിച്ചാണ് ശ്രദ്ധേയയായത്.

നിങ്ങളുടെ ഉള്‍പ്രേരണയെ വിശ്വസിക്കുക, നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് ആരോടും വിശദീകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യേണ്ടതില്ല, നിങ്ങളുടെ ഉളളിലെ വഴികാട്ടിയെ വിശ്വസിക്കുക എന്നൊരു പോസ്റ്റ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വന്ന പോസ്റ്റിലാണ് വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്.

‘സന്തോഷകരമായ വിരമിക്കല്‍, പുതുതായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെയും സാഹസികതയുടെയും ഓരോനിമിഷവും ആസ്വദിക്കൂ. ഈ ഡിസംബര്‍ 31 ലെ എന്റെ ഷിര്‍ദ്ദി ദര്‍ശനത്തിന്റെ തുടര്‍ച്ചയായി ഞാന്‍ എനിക്ക് തന്നെ സന്തോഷകരമായ വിരമിക്കല്‍ ആശംസിക്കുന്നു. സായിനാഥനോടൊപ്പം സമാധാനത്തില്‍ എന്റെ യാരത തുടരും. ജീവിതം പഠിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി, സായിറാം’ എന്നാണ് തുളസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പോസറ്റിന്റെ കമന്റ് സെക്ഷന്‍ അവര്‍ ഓഫ് ചെയ്തിരിക്കുകയാണ്.

1967 ജൂണിലായിരുന്നു തുളസിയുടെ ജനനം. ജനിച്ച് മൂന്നാം മാസത്തിലാണ് അവര്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഭാര്യ എന്ന തെലുങ്ക് സിനിമയിലെ ഒരു ഗാനരംഗത്തിത്തിലായിരുന്നു അത്. പിന്നീട് സീതാലക്ഷ്മി, ശങ്കരാഭരണം, മുദ്ദ മന്ദാരം തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ ബാലതാരമായി അഭിനയിച്ചു.

മിസ്റ്റ്ര്‍ പെര്‍ഫെക്ട്, ഇദ്ദമ്മായിലതോ, ഡാര്‍ലിങ്, ശ്രീമന്തുഡു, നേനു ലോക്കല്‍ , ഡിയര്‍ കോമ്രേഡ് , മഹാനടി തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലെ തുളസിയുടെ അമ്മ വേഷം ഏറെ ശ്രദ്ധേയമാണ്. ഈസന്‍ , മങ്കാത്ത, സുന്ദരപാണ്ഡ്യന്‍, പണ്ണൈയാറും പത്മിനിയും തുടങ്ങിയവയാണ് തമിഴില്‍ ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇതില്‍ പണ്ണൈയാറും പത്മിനിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മലയാളത്തില്‍ അപ്പു, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Ads by Google
Wednesday 19 Nov 2025 01.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW