Friday, March 13, 2026 Last Updated 51 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 01.07 PM

ചെന്നൈയിലെ പെരുങ്കുടി ഡംപിംഗ് യാര്‍ഡിലെ മാലിന്യം നീക്കി ; വൃത്തിയാക്കിയത് 20 ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പം

uploads/news/2025/11/811722/waste.jpg

ചെന്നൈ: പ്രശസ്തമായ ചെന്നൈയിലെ പെരുങ്കുടി മാലിന്യക്കൂമ്പാരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്ത് തമിഴ്‌നാട്. നാഴികക്കല്ലായി മാറിയ ശുചീകരണത്തില്‍ 1.7 ദശലക്ഷം ക്യുബിക് മീറ്റര്‍ ലാന്‍ഡ്ഫില്‍ മാലിന്യങ്ങള്‍ പുറം ഫര്‍ണിച്ചറുകള്‍, ഗ്ലാസ് കുപ്പികള്‍, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവയാക്കി പുനരുപയോഗിച്ചു. ഇരുപതോളം ഫുട്‌ബോള്‍ മൈതാനങ്ങളിലെ മാലിന്യമാണ് നീക്കം ചെയ്തത്.

മാലിന്യത്തെ ഫര്‍ണിച്ചര്‍, കുപ്പികള്‍, സ്ലാബുകള്‍ എന്നിവയാക്കി മാറ്റി. 20 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പം വരുന്ന മാലിന്യമലയാണ് നീക്കം ചെയ്തത്. ചെന്നൈയിലെ പെരുങ്കുടി ഡംപ്യാര്‍ഡ് മാലിന്യങ്ങളുടെ ഒരു പര്‍വതം എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. 96 ഏക്കര്‍ വിസ്തൃതിയുള്ള ഈ സ്ഥലം മാലിന്യം വൃത്തിയാക്കി ഉപയോഗപ്രദവും മനോഹരവുമാക്കി മാറ്റി.

പെരുങ്കുടിയില്‍ നിന്ന് നീക്കം ചെയ്ത എല്ലാ മാലിന്യങ്ങളും സംസ്‌കരിച്ച് പുനരുപയോഗം ചെയ്തു. ഉരുക്ക് പാത്രങ്ങളായും ഹാര്‍ഡ്വെയറായും പുനര്‍നിര്‍മ്മിച്ചു. ഇതിലൂടെ ഏകദേശം 3,000 ടണ്‍ ഗ്ലാസാണ് പുതിയ കുപ്പികളായി പുനര്‍ജനിച്ചത്. കല്ലുകള്‍ കോണ്‍ക്രീറ്റ് സ്ലാബുകളായി മാറി. പ്ലാസ്റ്റിക്കുകള്‍, ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകള്‍, റാമ്പുകള്‍, പാലറ്റുകള്‍ എന്നിവ പോലെ ഒരു പുതിയ ജീവന്‍ നല്‍കി.

ഈ പ്ലാസ്റ്റിക് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഏഴ് മുതല്‍ എട്ട് തവണ വരെ പുനരുപയോഗം ചെയ്യാന്‍ കഴിയും, ഇത് പരമ്പരാഗത നിര്‍മാര്‍ജന രീതികള്‍ അനുവദിക്കുന്നതിനേക്കാള്‍ വളരെ ദൈര്‍ഘ്യമേറിയ ആയുസ്സ് നല്‍കുന്നു. പെരുങ്കുടിയിലെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വളരെ വലുതായിരുന്നു. ഓരോ ദിവസവും 9,000 ടണ്‍ മാലിന്യം കുഴിച്ചെടുക്കുകയും സംസ്‌കരിക്കുകയും വേര്‍തിരിക്കുകയും ചെയ്തു.

ബ്‌ളൂ പ്ലാനറ്റ് എന്ന സംഘടനയായിരുന്നു ഈ പദ്ധതിക്ക് പിന്നില്‍. ചെന്നൈയിലെ കൊടുങ്ങയ്യൂര്‍ മേഖലയില്‍ മറ്റൊരു മാലിന്യക്കൂമ്പാരത്തിനായി ബ്ലൂ പ്ലാനറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു, ഇത് പെരുങ്കുടിയുടെ മൂന്നിരട്ടി വലുപ്പമുള്ളതാണ്.

Ads by Google
Wednesday 19 Nov 2025 01.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW