Friday, March 13, 2026 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 12.45 PM

ഇത് ഞാനല്ല, ഇത് എന്റെ നമ്പറുമല്ല, ആരായാലും ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം; വ്യാജന് മുന്നറിയിപ്പുമായി ശ്രിയ ശരണ്‍

shriya-saran
photo-www.instagram.com/shriya_saran1109/

തന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ വ്യക്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ശ്രിയ ശരണ്‍. ഒരാള്‍ തന്റെ പേര് ഉപയോഗിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി സിനിമാ രംഗത്തെ ആളുകളുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തട്ടിപ്പിനായി ഉപയോഗിച്ച ഫോണ്‍ നമ്പറിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ച് താരം ഇന്‍സ്റ്റഗ്രാമിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

ആള്‍മാറാട്ടം നടത്തുന്ന വ്യക്തി തന്റെ ചിത്രം ഡിസ്‌പ്ലേ പിക്ചറായി ഉപയോഗിച്ചുകൊണ്ട് ആളുകളെ അബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സ്‌ക്രീന്‍ ഷോട്ട് സഹിതം താരം വ്യക്തമാക്കി. താന്‍ ഏറെ ബഹുമാനിക്കുകയും ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെ പോലും ഈ വ്യാജന്‍ സമീപിച്ചതായി നടി വെളിപ്പെടുത്തി.

ആരായിരുന്നാലും ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം. ആളുകള്‍ക്ക് മെസ്സേജ് അയച്ച് അവരുടെ സമയം കളയുന്നത് നിര്‍ത്തുക. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതും വിചിത്രവുമാണ്. ഇയാള്‍ മറ്റുളളവരുടെ സമയം വെറുതെ പാഴാക്കിയതില്‍ എനിക്ക് ഖേദമുണ്ട്. ഇത് ഞാനല്ല, ഇത് എന്റെ നമ്പറുമല്ല, ഒരു കാര്യം എന്തെന്നാല്‍, ഈ വ്യക്തി ബന്ധപ്പെടുന്നത് ഞാന്‍ ആദരിക്കുകയും ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെയാണ് എന്നതാണ്.

ഇത് വളരെ വിചിത്രമായിരിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ സമയം ഇങ്ങനെ പാഴാക്കുന്നത്? മറ്റൊരാളായി ആള്‍മാറാട്ടം നടത്താതെ സ്വന്തമായി ഒരു ജീവിതം കണ്ടെത്താന്‍ ശ്രമിക്കു. ശ്രിയ കുറിച്ചു.
നിരവധിപ്പേരാണ് ശ്രിയക്ക് പിന്തുണയുമായി എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW