Sunday, March 15, 2026 Last Updated 25 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 11.42 AM

' ചില വഴിയോരക്കാഴ്ചകള്‍' ; അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ യാത്രികരുടെ യാത്ര- കാറില്‍ ഇരുന്ന് വീഡിയോ പകര്‍ത്തി നവ്യ നായര്‍

navya, video

നടി നവ്യ നായര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ കാറിന് മുന്നിലൂടെ പോയ ഒരു സ്‌കൂട്ടറിന്റെ വീഡിയോയാണ് നടി പങ്കുവച്ചത്. പിറകിലിരിക്കുന്ന ആളാണോ മുന്നിലിരിക്കുന്ന ആളാണോ വണ്ടി ഓടിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും നവ്യ വീഡിയോയില്‍ പറയുന്നു.

അപകടകരമായ രീതിയില്‍ ഓടിക്കുന്ന സ്‌കൂട്ടറിന്റെ പുറകില്‍ ഒരാള്‍ വീഴാന്‍ പോകുന്ന പോലെ ഇരിക്കുന്നുണ്ട്. വാഹനം ഓടിക്കുന്ന ആളും മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയം ഉണ്ട്. ഒടുവില്‍ വണ്ടി വഴിയോരത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ' ചില വഴിയോരക്കാഴ്ചകള്‍' എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

' ആദ്യം അവര്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തട്ടെ ആര് വണ്ടി ഓടിക്കണമെന്ന്' , ' അവര്‍ക്ക് തന്നെ അറിയില്ല ആരാണ് ഓടിക്കുന്നതെന്ന്' , ' ഒരാള്‍ ഇടതുപക്ഷവും മറ്റെയാള്‍ വലതുപക്ഷവും ആണ്... ഇലക്ഷനൊക്കെയല്ലേ പുളേള' , ഈയിടയായി, നവ്യജിക്ക് കുറച്ച് കുസൃതി കൂടുന്നുണ്ട്' , അവര്‍ക്ക് ബോധം വരുമ്പോള്‍ കാണട്ടെ ഈ വീഡിയോ ' ഇങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW