Sunday, March 15, 2026 Last Updated 39 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 08.58 AM

നടന്‍ ധനുഷിന്റെ മാനേജര്‍ക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി മന്യ അരവിന്ദ്

manager, actress

ചെന്നൈ: തമിഴ് നടന്‍ ധനുഷിന്റെ മാനേജര്‍ ശ്രേയസിനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി മന്യഅരവിന്ദ്. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. സിനിമയില്‍ വേഷം കിട്ടാന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് ശ്രേയസ് വളരെ കാലമായി തന്നോട് ആവശ്യപ്പെടുന്നുവെന്ന് മന്യ പറയുന്നു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍, ധനുഷിന്റെ പുതിയ സിനിമയില്‍ വേഷം തരാമെന്നും ഇയാള്‍ പറഞ്ഞെന്ന് നടി ആരോപിക്കുന്നു. ഇത്തരം ഓഫറുകളില്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയാമായിരുന്നിട്ടും ശ്രേയസ് നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.

ശ്രേയസ് തനിക്ക് തിരക്കഥകൾ അയച്ചുതന്നിട്ടുണ്ടെന്ന് മന്യ പറയുന്നു. എന്നാൽ അത് താൻ വായിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. “ഞാൻ അത് വായിച്ചിട്ടില്ല. ഞാൻ അവർക്കൊപ്പം സിനിമ ചെയ്യുന്നില്ല. ഞങ്ങൾ ആർട്ടിസ്റ്റുകളാണ്. അഭിനയിക്കുന്നതിന് പകരം ഞങ്ങളിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുത്. ഞങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണെങ്കിൽ, ഞങ്ങളുടെ പേര് മറ്റെന്തെങ്കിലും ആയിരിക്കും. ആളുകൾ ഈ രീതി തിരിച്ചറിഞ്ഞ് അത് പരിഹരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു,” മന്യ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മന്യയുടെ ആരോപണത്തോട് ധനുഷോ ശ്രേയസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പുതിയ ചിത്രമായ തേരേ ഇഷ്‌ക് മേയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ധനുഷ്. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. ഹിമാന്‍ഷു ശര്‍മ്മയും നീരജ് യാദവും എഴുതിയ തിരക്കഥയില്‍ ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത തേരേ ഇഷ്‌ക് മേയ്ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എആര്‍ റഹ്മാനാണ്.

രാഞ്ജനയ്ക്ക് ശേഷം ധനുഷും ആനന്ദ് എല്‍ റായും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. തേരേ ഇഷ്‌ക് മേം 2025 നവംബര്‍ 28ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW