Saturday, March 14, 2026 Last Updated 27 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 05.59 PM

കസവുസാരിയുടുത്ത് നിറവയറില്‍ ദേവതയെപ്പോലെ തിളങ്ങി പാര്‍വതി നമ്പ്യാര്‍; ‘ഒരു ആത്മാവ് തങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു’വെന്ന് കുറിച്ച് അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കിട്ട് താരം

ചുരുക്കം സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് പാര്‍വതി നമ്പ്യാര്‍. ഇപ്പോഴിതാ താന്‍ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കിട്ട് നിറവയറിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Parvathy Nambiar, Parvathy Nambiar announce her pregnancy
Parvathi Nambiar shares maternity photoshoot (Image Source: Instagram)

‘ഏഴു സുന്ദരരാത്രികള്‍’ എന്ന ദിലീപ് ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പാര്‍വതി നമ്പ്യാര്‍. ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൂടെ പാര്‍വതി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയാണ്. തന്റെ എല്ലാ വിശേഷങ്ങളും പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് പാർവതി നമ്പ്യാർ. മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിട്ടാണ് പാര്‍വതി ഈ സന്തോഷം ആരാധകരെ അറിയിച്ചത്. ‘‘ഒരു ആത്മാവ് ഞങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു, ഞങ്ങൾ അനുഗ്രഹീതരാകുന്നു...’’ എന്ന ക്യാപ്ഷനൊപ്പം നിറവയറില്‍ ഒരു ദേവതയെപ്പോലെ തിളങ്ങുന്ന ചിത്രങ്ങള്‍ പാര്‍വതി പങ്കിട്ടിരിക്കുന്നത്. കസവുസാരിയ്ക്കൊപ്പം ബ്ലാക്ക് ബ്ലൗസും ധരിച്ച് അതിസുന്ദരിയായിട്ടാണ് പാര്‍വതി ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേര്‍ ആശംസകള്‍ കുറിച്ച് കമന്റുകളിടുന്നുണ്ട്. വിനീത് മേനോനാണ് പാര്‍വതി നമ്പ്യാരുടെ ഭര്‍ത്താവ്. 2020 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണിവര്‍ വിവാഹിതരായത്.

Ads by Google
Tuesday 18 Nov 2025 05.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW