Thursday, March 12, 2026 Last Updated 27 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 12.28 PM

രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം രാജമൗലി ചിത്രത്തില്‍ ഒന്നിക്കുന്നത് വലിയ ബഹുമതി; ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

priyanka-chopra
photo-www.instagram.com/priyankachopra/

എസ്.എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'വാരണാസി'യിലൂടെ ഏറെ കാലത്തിനു ശേഷം ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരികയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസ്. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും പ്രിയിങ്കയ്ക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്നു.

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന വമ്പൻ ലോഞ്ച് ഇവന്റിൽ ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തിറക്കിയിരുന്നു. ടീസർ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമാണ്. ഇപ്പോഴിതാ, മലയാളത്തിലെയും തെലുങ്കിലെയും രണ്ട് ഇതിഹാസങ്ങൾക്കൊപ്പം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒന്നിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.

പൃഥ്വിരാജിനും മഹേഷ് ബാബുവിനും ഒപ്പമുള്ള ചിത്രം പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു താരം കുറിപ്പ് പങ്കുവച്ചത്. ചിത്രത്തിനായുള്ള കാത്തിരിപ്പും പ്രതികരണങ്ങളും ആവേശകരമാണെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എല്ലാവരുടെയും പ്രതീക്ഷയോട് നീതിപുലർത്തുമെന്നും പ്രിയങ്ക പറഞ്ഞു.

മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക വാരണാസിയിൽ എത്തുന്നത്. നേരത്തെ പുറത്തുവിട്ട പ്രിയങ്കയുടെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധനേടിയിരുന്നു. രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് ബാബു ചിത്രത്തിലെത്തുന്നത്. കുംഭയെന്ന പ്രതിനായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും വാരണാസി എന്നാണ് സൂചന. ഒന്നിലേറെ പാർട്ടുകളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027 ല്‍ തിയേറ്ററുകളിലെത്തും. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിയുടെ തിരക്കഥ ഒരുക്കുന്നത്. എം.എം കീരവാണിയാണ് സംഗീതം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW