Sunday, March 15, 2026 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 09.20 AM

ട്രെന്‍ഡിങ് ഡാന്‍സ് വീഡിയോയുമായി സ്വാസികയും സുഹൃത്തുക്കളും; അടിപൊളിയെന്ന് ആരാധകര്‍

dance, video

നടി സ്വാസികയുടെയും സുഹൃത്തുക്കളുടെയും ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ബിജിഎമ്മിനൊപ്പമാണ് സ്വാസിക നൃത്തം ചെയ്യുന്നത്. നടിമാരായ സരസ്വതി മേനോനും വസുന്ധരയും സ്വാസികയ്‌ക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്.

ഷൂട്ടിങ്ങിനിടയില്‍ കാരവാനില്‍ വച്ച് പകര്‍ത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാകുന്നത്. ' സര്‍ട്ടിഫൈഡ് ഭ്രാന്തര്‍, സര്‍ട്ടിഫൈഡ് അല്ലാത്ത നര്‍ത്തകര്‍' എന്ന അടിക്കുറിപ്പോടെയാണ് സ്വാസിക വീഡിയോ പങ്കുവച്ചത്. വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

സ്വാസികയുടെ ഭര്‍ത്താവും നടനുമായ പ്രേം വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചിട്ടുണ്ട്. നടന്‍ ഹരീഷ് ഉത്തമന്‍ ചിരിക്കുന്ന രണ്ട് ഇമോജികളാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഹരീഷിന്റെ കമന്റിന് മറുപടിയായി ' പവര്‍ അല്ലെ' എന്ന് സ്വാസിക ചോദിക്കുകയും ' ഫയര്‍' ആണെന്ന് അദ്ദേഹം ഉത്തരം പറയുകയും ചെയ്തത് കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW