Saturday, March 14, 2026 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 06.42 PM

യുഡിഎഫ് സ്ഥാനാർത്ഥി പരിഗണനയിലുള്ള ഗൗരിയുടെ പേര് പുതിയ വോട്ടർ പട്ടികയിലില്ല, ആലപ്പുഴയിലും ക്രമക്കേടെന്ന് പരാതി

ആലപ്പുഴ നഗരസഭ വലിയമരം വാർഡിലെ ഗൗരി പാർവതി രാജാണ് പരാതിയുമായി രംഗത്തെത്തിയത്.
alappuzha, election

ആലപ്പുഴയിലും വോട്ടർ പട്ടികയിൽ ക്രമക്കേട്. ആലപ്പുഴ നഗരസഭ വലിയമരം വാർഡിലെ ഗൗരി പാർവതി രാജാണ് പരാതിയുമായി രംഗത്തെത്തിയത്. പുനഃപ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഗൗരിയുടെ പേരില്ല.

ഗൗരിയുടെ പേര് വലിയമരം വാർഡിൽ ഒഴിവാക്കിയവരുടെ ലിസ്റ്റിലാണുളളത് . 25/10/2025 ലെ വോട്ടർ പട്ടികയിൽ ഗൗരി ഗൗരിയുടെ പേരുണ്ടായിരുന്നു. എന്നാല്‍, പരിഷ്കരിച്ച വോട്ടർ ലിസ്റ്റിൽ ഗൗരുയുടെ പേരില്ല. വലിയമരം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണനയിലുള്ള ആളായിരുന്നു ഗൗരി.

സ്ഥാനാർത്ഥിയായി പേര് ചർച്ചയിൽ വന്ന ശേഷമാണ് പേര് ഒഴിവാക്കിയതെന്ന് ഗൗരി ആരോപിച്ചു. സംഭവത്തില്‍ ഡെപ്യൂട്ടി കളക്ടർക്ക് ഗൗരി പരാതി നൽകിയിട്ടുണ്ട്. താൻ വലിയമരം വാർഡിൽ സ്ഥിരതാമസക്കാരിയല്ലെന്ന് ആർ സിയാദ് എന്ന കോൺഗ്രസ്‌ പ്രവർത്തകൻ പരാതി നൽകി. ശേഷം താൻ ഹിയറിങിന് ഹാജരാകുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു. തന്നെ സ്ഥാനാർത്ഥി ആക്കാതിരിക്കാനുള്ള ശ്രമമാണ് നടന്നത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ഗൗരി പാർവതി വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW