Sunday, March 15, 2026 Last Updated 12 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 11.45 AM

'കുഞ്ഞ് ആരാധ്യയ്ക്ക് ആശംസകള്‍' ; കൊച്ചുമകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി അമിതാഭ് ബച്ചന്‍

dawn, loved

അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ്‌യുടെയും മകള്‍ ആരാധ്യയുടെ 14-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. കൊച്ചുമകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ച കുറിപ്പിങ്ങനെ:

''കുഞ്ഞ് ആരാധ്യയ്ക്ക് ആശംസകള്‍. നമ്മുടെ എല്ലാവരുടെയും ഉളളിലെ കുട്ടി കാലത്തിനനുസരിച്ച് വളരുന്നു. ഞങ്ങളും അങ്ങനെ തന്നെ പ്രാര്‍ത്ഥിക്കുന്നു. ഇന്ന് പ്രിയപ്പെട്ടവളുടെ ജനനത്തിന്റെ പ്രഭാതം ആകുന്നു. എല്ലാ അനുഗ്രഹങ്ങളും''.

dawn, loved

2007-ല്‍ ആണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. 2011ല്‍ ആണ് ആരാധ്യ ജനിക്കുന്നത്. ഇരുവരുടെയും വിവാഹജീവിതത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ പ്രചരിപ്പിച്ചിരുന്നു.എന്നിരുന്നാലും, ഇരുവരും വിവിധ പരിപാടികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ പിന്നീട് ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW