Sunday, March 15, 2026 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 08.57 AM

' മിസ്റ്റി ഡേ' ; വിയറ്റ്‌നാമില്‍ നിന്നുളള ചിത്രങ്ങളുമായി പ്രിയ വാര്യര്‍

shares, from
photo-www.instagram.com/priya.p.varrier/

ഒമര്‍ ലുലു സംവിധാനം ചെയ്ത ' ഒരു അഡാര്‍ ലൗവ്' എന്ന സിനിമയിലൂടെ അഭിനത്തിലേക്ക് എത്തിയ നടിയാണ് പ്രിയ വാര്യര്‍. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ പ്രിയ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. കൂട്ടുകാര്‍ക്കൊപ്പം വിയറ്റ്‌നാമിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചത്. വിയറ്റ്‌നാമിലെ സണ്‍ വേള്‍ഡ് ബാ നാ ഹില്‍സില്‍ നിന്നുളളത് അടക്കം ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.' മിസ്റ്റി ഡേ' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്.

ഹിന്ദി ചിത്രമായ ' ത്രീ മങ്കീസ്' ആണ് പ്രിയയുടെ പുതിയ പ്രോജക്ട്. അജിത് നായകനായെത്തിയ തമിഴ് ചിത്രം ' ഗുഡ് ബാഡ് അഗ്ലി' യായിരുന്നു തിയേറ്ററിലെത്തിയ പ്രിയയുടെ അവസാന ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW