-->
പതിനഞ്ചാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ലക്ഷ്മി മന്‍ചു. മോഹന്‍ ബാബുവിനെപ്പോലെ വലിയൊരു താരത്തിന്റെ മകളായിരുന്നിട്ടും തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
''എനിക്ക് അതിക്രമം നേരിട്ടു. വൃത്തികെട്ടൊരു ഫീലിങ് ആയിരുന്നു അത്. എനിക്ക് അന്ന് 15 വയസാണ്. ഞാനൊരു കൊച്ചുകുട്ടിയാണെന്ന് പോലും അവര്‍ക്ക് അറിയുമായിരുന്നോ എന്നറിയില്ല. ഞാന്‍ മാറി നിന്നു. അടിയുണ്ടാക്കാന്‍ പോയില്ല. ഞാനിത് എന്റെ കൂട്ടുകാരികളോട് പറഞ്ഞപ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്, എന്നെ മാത്രമായി തെരെഞ്ഞടുത്തത് അല്ല'' ലക്ഷ്മി പറയുന്നു.
ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും പൊതുഗതാഗതം ഉപയോഗിക്കേണ്ടി വന്നിട്ടുള്ള പെണ്‍കുട്ടികളില്‍ ആരെങ്കിലും തങ്ങള്‍ക്ക് ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നുണയാണെന്നും ലക്ഷ്മി പറയുന്നു. മീടു മൂവ്‌മെന്റിന്റെ സമയത്ത് വനിതാ കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.