-->
എം. എ. യൂസഫ് അലിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി. യൂസഫ് അലിക്കൊപ്പമുളള ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി ജന്മദിനാശംസകള്‍ നേര്‍ന്നത്.
'' എന്റെ സഹോദരന്‍ യൂസഫ് അലി എം.എയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. വരാനിരിക്കുന്ന വര്‍ഷം നിങ്ങള്‍ക്ക് ശക്തിയും ആരോഗ്യവും തുടര്‍ച്ചയായ വിജയവും നല്‍കട്ടെ'', മമ്മൂട്ടി കുറിച്ചു.
നിരവധി പേരാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ യൂസഫലിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ ഇട്ടിരിക്കുന്നത്.